സഞ്ജുവേ മിന്നിച്ചേക്കണേ..; ഇന്ത്യ-വിൻഡീസ് രണ്ടാം ടി 20 ഇന്ന്

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന് നടക്കും

സഞ്ജുവേ മിന്നിച്ചേക്കണേ..; ഇന്ത്യ-വിൻഡീസ് രണ്ടാം ടി 20 ഇന്ന്
dot image

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന് നടക്കും. റാഞ്ചിയില്‍ വൈകീട്ട് ഏഴ് മുതലാണ് മത്സരം. ലഖ്‌നൗവിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.


രണ്ടാം മത്സരത്തിൽ തിരിച്ചടിച്ച് ഒപ്പമെത്താനാണ് വിൻഡീസിന്റെ ശ്രമം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

മോശം ഫോം തുടരുന്ന സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അവസാന നാല് കളിയില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 11 റണ്‍സാണ്. ഇഷാന്‍ കിഷന്‍ കിട്ടിയ അവസരങ്ങളില്‍ എല്ലാം റണ്ണടിക്കുന്നു. കൗമാരതാരം വൈഭവ് സൂര്യവംശി അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. ടീമിൽ മായങ്ക് യാദവിന് പകരം പ്രിന്‍സ് യാദവ് ടീമിലെത്താന്‍ സാധ്യതയുമുണ്ട്. മറ്റ് മാറ്റങ്ങൾക്ക് തത്കാലം സാധ്യതയില്ല.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, നമാന്‍ ധീര്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, മായങ്ക് യാദവ് / പ്രിന്‍സ് യാദവ്.

വെസ്റ്റ് ഇന്‍ഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), കാമില്‍ പൂരന്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചേസ്‌, റൊമരിയോ ഷെപ്പേര്‍ഡ്, മാത്യു ഫോര്‍ഡെ, ഷമാര്‍ സ്പ്രിംഗര്‍ / ഗുഡകേഷ് മോട്ടി, അക്കീല്‍ ഹോസൈന്‍, ഷമാര്‍ ജോസഫ്.

content highlights : india vs west indies 2nd t20 sanju samson playing 11 updates

dot image
To advertise here,contact us
dot image