

സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടന്‍ ആമിര്‍ ഖാന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്. ുംബൈയില്‍ നടന്ന സെലിബ്രേറ്റ് സിനിമ ഫെസ്റ്റിവല്‍ 2026ന്റെ ഭാഗമായി സംവിധായകന്‍ സുഭാഷ് ഘായിക്കൊപ്പം പങ്കെടുത്ത ചര്‍ച്ചയിലാണ് ആമിര്‍ പുതിയ ലുക്കിലെത്തിയത്.
മുടി ഡൈ ചെയ്യുന്നത് ഞാന്‍ നിര്‍ത്തി. അത് ഭയങ്കര ബോറായി തുടങ്ങിയതിനാലുമാണ് ഈ ലുക്കില്‍ വരുന്നതെന്നാണ് താരം പറഞ്ഞത്. പൂക്കള്‍ ഡിസൈനുള്ള ഷര്‍ട്ടും കറുത്ത പാന്റും കണ്ണടയും ധരിച്ച ലുക്കിലാണ് ആമിര്‍ എത്തിയത്.
#AamirKhan sir looking like a proper 60-year-old man for the first time. 🥹❤️It’s expected, but somehow it hurts…Our 90s stars are slowly becoming the memories we grew up with. 💔Aamir sir on andaz apna apna 2 with #SalmanKhan :- https://t.co/P8hHrZCJfQ
— naman pandit (@namanpndit) October 7, 2026
പുതിയ ലുക്കിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ആമിര്‍ പറഞ്ഞത് ഇങ്ങനെയാണ് 'സിനിമയ്ക്ക് വേണ്ടിയുള്ള രൂപ മാറ്റമല്ല ഇതെന്ന് ആമിര്‍ പറഞ്ഞു. ഈ ലുക്കില്‍ പ്രത്യേകിച്ചൊന്നുമില്ല. മുടി ഡൈ ചെയ്യുന്നത് ഞാന്‍ നിര്‍ത്തി. അത് ഭയങ്കര ബോറായി തുടങ്ങി'. -എന്നാണ് ആമിര്‍ പറഞ്ഞത്. എന്നാല്‍ ആമിറിന്റെ വാക്കുകള്‍ സുഭാഷ് ഘായിക്ക് അത്ര വിശ്വാസമായില്ല.
താരത്തിന്റെ പുതിയ രൂപത്തിന് പിന്നില്‍ അടുത്ത സിനിമയിലെ കഥാപാത്രമുണ്ടാകാമെന്ന് അദ്ദേഹം തമാശയായി സൂചിപ്പിച്ചു. ആമിറിനെ ഇങ്ങനെ വ്യത്യസ്തമായൊരു ലുക്കില്‍ കണ്ടാല്‍ മനസ്സിലാക്കണം, ഏതെങ്കിലും കഥാപാത്രത്തെക്കുറിച്ച് പഠിക്കുകയായിരിക്കും എന്നായിരുന്നു സുഭാഷ് ഘായിയുടെ പ്രതികരണം.
Content Highlights: Aamir Khan's salt-and-pepper look is creating a buzz on social media