റിഷഭ് പന്ത് ഡൽഹിയുടെ നായകനാകുമോ?; വ്യക്തത വരുത്തി പരിശീലകൻ ഗാംഗുലി

വരാനിരിക്കുന്ന ഐപിഎൽ സീസണിൽ പന്തിന്‍റെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഡല്‍ഹി ക്യാപിറ്റൽസിന് സാധിക്കുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ഗാംഗുലി പറഞ്ഞു.

റിഷഭ് പന്ത് ഡൽഹിയുടെ നായകനാകുമോ?; വ്യക്തത വരുത്തി പരിശീലകൻ ഗാംഗുലി
dot image

ലഖ്‌നൗ സൂപ്പർ ജയന്‍റ്സിൽ നിന്നുള്ള ട്രേഡിലൂടെ ഡല്‍ഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ റോളിൽ വ്യക്തത വരുത്തി പുതിയ പരിശീലകൻ സൗരവ് ഗാംഗുലി. ക്യാപ്റ്റനാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്നും മികച്ച മധ്യനിര ബാറ്റർ എന്ന നിലയിൽ പന്തിന്റെ സേവനം ഗുണം ചെയ്യുമെന്നും ഗാംഗുലി പറഞ്ഞു.

വരാനിരിക്കുന്ന ഐപിഎൽ സീസണിൽ പന്തിന്‍റെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഡല്‍ഹി ക്യാപിറ്റൽസിന് സാധിക്കുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ഗാംഗുലി പറഞ്ഞു. ദില്ലിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ബാറ്റ് ചെയ്യുന്നത് പന്ത് എപ്പോഴും ആസ്വദിക്കാറുണ്ടെന്നും വരും സീസണിൽ അദ്ദേഹം ഡല്‍ഹി ജേഴ്സിയിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

2019-ൽ ഡല്‍ഹി ടീമിന്‍റെ ഉപദേശകനായാണ് ഗാംഗുലി ടീമുമായി ബന്ധപ്പെടുന്നത്. പിന്നീട് ഡയറക്ടർ ഓഫ് ക്രിക്കറ്റ് പദവി ഉൾപ്പെടെ വഹിച്ച ഗാംഗുലിയുടെ പരിശീലകനെന്ന നിലയിലെ ആദ്യ ഐപിഎൽ സീസണാണ് വരാന്‍ പോകുന്നത്. ഹേമാങ് ബദാനിക്ക് പകരക്കാരനായാണ് ഗാംഗുലി ഡല്‍ഹി ക്യാപിറ്റൽസിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നത്.

2020-ൽ ഐപിഎൽ ഫൈനലിലെത്തിയതാണ് ഡല്‍ഹിയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം. കഴിഞ്ഞ സീസണിൽ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.

content highlights : rishabh pant delhi capitals captaincy sourav ganguly clarification

dot image
To advertise here,contact us
dot image