' IPL കഴിഞ്ഞ ഉടൻ അവനെ ടീമിലെടുക്കണമായിരുന്നു'; ഭുവിയെ കുറിച്ച് മഞ്ജരേക്കർ

ഐ പി എൽ ഈ സീസൺ കഴിഞ്ഞ ഉടനെ താരത്തെ ടീമിലെടുക്കണമായിരുന്നുവെന്ന് മഞ്ജരേക്കർ പറഞ്ഞു.

' IPL കഴിഞ്ഞ ഉടൻ അവനെ ടീമിലെടുക്കണമായിരുന്നു'; ഭുവിയെ കുറിച്ച് മഞ്ജരേക്കർ
dot image

വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിനെ ഇന്ത്യൻ ടി20 ടീമിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഐ പി എൽ ഈ സീസൺ കഴിഞ്ഞ ഉടനെ താരത്തെ ടീമിലെടുക്കണമായിരുന്നുവെന്ന് മഞ്ജരേക്കർ പറഞ്ഞു.

ഏതൊരു ബൗളറും ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ അവനെ നേരിട്ട് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കണമെന്നാണ് എന്‍റെ അഭിപ്രായം. കാരണം, ബാറ്റർമാർക്ക് പൂർണ്ണ മേൽക്കൈയുള്ള ഇന്ത്യൻ സാഹചര്യങ്ങളിൽ മികച്ച രീതിയിൽ പന്തെറിയുക എന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ ഐപിഎല്ലിന് തൊട്ടുപിന്നാലെ തന്നെ ഭുവനേശ്വറിന് ടീമിൽ ഇടം ലഭിക്കണമായിരുന്നു. റൺസ് വിട്ടുകൊടുക്കാതെ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ അദ്ദേഹം കാണിച്ച സ്ഥിരതയും മികവും മത്സരത്തിന്‍റെ ഗതി തന്നെ മാറ്റാൻ ശേഷിയുള്ളതായിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി 18-ൽ താഴെ ശരാശരിയിലും 7.95 ഇക്കോണമിയിലും 28 വിക്കറ്റുകളാണ് 36-കാരനായ ഭുവനേശ്വർ എറിഞ്ഞിട്ടത്. ആർസിബിയുടെ തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചതും ഭുവിയായിരുന്നു.

content highlights : cristiano ronaldo special tribute wish lionel messi history message

dot image
To advertise here,contact us
dot image