സാഹിത്യ നൊബേല്‍ സമ്മാനം കനേഡിയന്‍ കവയിത്രി ആന്‍ കഴ്‌സണ്

ഗദ്യവും പദ്യവും സമന്വയിപ്പിച്ച എഴുത്തു രീതിയാണ് കഴ്‌സന്റെ കൃതികളുടെ പ്രത്യേകത

സാഹിത്യ നൊബേല്‍ സമ്മാനം കനേഡിയന്‍ കവയിത്രി ആന്‍ കഴ്‌സണ്
dot image

സ്റ്റോക്ക്‌ഹോം: 2026ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രിയും എഴുത്തുകാരിയുമായ ആന്‍ കഴ്‌സണ്. സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം.

ഗദ്യവും പദ്യവും സമന്വയിപ്പിച്ച എഴുത്തുരീതിയാണ് കഴ്‌സന്റെ കൃതികളുടെ പ്രത്യേകത. പുരാണങ്ങളെയും സമകാലിക സംഭവങ്ങളെയും ഒരുമിച്ച് ചേര്‍ത്ത നിരവധി കൃതികള്‍ അവരുടെ തൂലികയില്‍ പിറന്നിട്ടുണ്ട്. 1998ല്‍ പ്രസിദ്ധീകരിച്ച ഓട്ടോയബയോഗ്രഫി ഓഫ് റെഡ് ആണ് 76കാരിയായ കഴ്സന്റെ പ്രസിദ്ധമായ കൃതി. ക്വിയര്‍ വ്യക്തികള്‍ തങ്ങളുടെ സ്വത്വം പ്രഖ്യാപിച്ച് പുറത്തേക്ക് വരുന്നതാണ് കൃതിയുടെ പ്രമേയം. ഗ്രീക്ക് ഇതിഹാസ കഥാപാത്രം ഹെറാക്കിള്‍സുമായി ബന്ധപ്പെട്ട ഗ്രീക്ക് കവിതകളുടെ അപനിര്‍മിതി കൂടിയാണ് ഈ നോവല്‍.



ധീരവും നൂതനവുമായ കൃതികളെ മുന്‍നിര്‍ത്തി, ക്ലാസിക്കല്‍ പാരമ്പര്യവുമായുള്ള സര്‍ഗാത്മക സംവാദങ്ങളിലൂടെ സമകാലിക സാഹിത്യത്തിന് പുതിയ ഭാവങ്ങള്‍ സൃഷ്ടിച്ചതിനാണ് ആന്‍ കഴ്‌സണ് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.

Content Highlights: Canadian poet Anne Carson has been awarded the Nobel Prize in Literature. Carson is known for her poetry, essays and translations, and is regarded as a prominent contemporary literary figure.

dot image
To advertise here,contact us
dot image