അസ്മത്തുള്ള രക്ഷകനായി; ഇന്ത്യയ്‌ക്കെതിരെ അഫ്‌ഗാന് ഭേദപ്പെട്ട ടോട്ടൽ

ഇന്ത്യയ്‌ക്കെതിരെ ഒന്നാം ടി 20 യിൽ അഫ്‌ഗാനിസ്ഥാന് ഭേദപ്പെട്ട ടോട്ടൽ.

അസ്മത്തുള്ള രക്ഷകനായി; ഇന്ത്യയ്‌ക്കെതിരെ അഫ്‌ഗാന് ഭേദപ്പെട്ട ടോട്ടൽ
dot image

ഇന്ത്യയ്‌ക്കെതിരെ ഒന്നാം ടി 20 യിൽ അഫ്‌ഗാനിസ്ഥാന് ഭേദപ്പെട്ട ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടി.

അഫ്‌ഗാന് വേണ്ടി അസ്മത്തുള്ള ഒമാർസായി (64 ), മുഹമ്മദ് നബി (33 ) എന്നിവർ തിളങ്ങി. 58 പന്തിൽ 83 റൺസ് നേടിയ ഇരുവരുടെയും ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഒരു ഘട്ടത്തിലെ തകർച്ചയിൽ നിന്നും അഫ്‌ഗാന് മാന്യമായ സ്കോർ സമ്മാനിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് 18 റൺസിന് മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അഫ്ഗാനിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിച്ചു. വൈഭവ് സൂര്യവംശി പുറത്തായി. ജസ്പ്രിത് ബുമ്രയും ടീമില്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

അഫ്ഗാനിസ്ഥാന്‍: ഇബ്രഹീം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്മാനുല്ല ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുല്ല അട്ടല്‍, ദര്‍വിഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായ്, ഗുല്‍ബാദിന്‍ നെയ്ബ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നൂര്‍ അഹ്മദ്, ഫസല്‍ഹഖ് ഫാറൂഖി.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

content highlights: azmatullah omarzai saves afghanistan set decent total against india

dot image
To advertise here,contact us
dot image