പൗരന്മാരെ സംരക്ഷിക്കാൻ എണ്ണവിലയുടെ അധികഭാരം ഇന്ത്യ ഏറ്റെടുക്കുന്നു; പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി

നികുതി വരുമാനത്തിൽ വലിയ ഇളവുകൾ നൽകി പൊതുജനങ്ങൾക്ക് ഇന്ധന വിലക്കയറ്റത്തിന്റെ ഭാരം വരാതെ സർക്കാർ നോക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

പൗരന്മാരെ സംരക്ഷിക്കാൻ എണ്ണവിലയുടെ അധികഭാരം ഇന്ത്യ ഏറ്റെടുക്കുന്നു; പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി
dot image

ഇന്ത്യയിലെ ജനങ്ങളെ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർദ്ധനവിൽ നിന്ന് സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ വലിയ സാമ്പത്തിക ബാധ്യത സ്വയം ഏറ്റെടുക്കുന്നതായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. യുഎസ്, ഇസ്രായേൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും കാരണം അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം.

കഴിഞ്ഞ ഒരു മാസത്തിനിടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 70 ഡോളറിൽ നിന്ന് 122 ഡോളറായി ഉയർന്നു. ഇത് മറ്റ് പല വിദേശ രാജ്യങ്ങളിലും പെട്രോൾ, ഡീസൽ വിലകളിൽ വലിയ വർദ്ധനവിന് കാരണമായി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ 30 മുതൽ 50 ശതമാനം വരെയും വടക്കേ അമേരിക്കയിൽ 30 ശതമാനത്തോളവും യൂറോപ്പിൽ 20 ശതമാനവും ആഫ്രിക്കൻ രാജ്യങ്ങളിൽ 50 ശതമാനത്തോളവും ഇന്ധനവില വർദ്ധിച്ചതായി മന്ത്രി ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് മുന്നിൽ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുങ്കിൽ മറ്റ് രാജ്യങ്ങളെപ്പോലെ വില കുത്തനെ കൂട്ടുക അല്ലെങ്കിൽ ജനങ്ങളെ ബാധിക്കാത്ത രീതിയിൽ ആ നഷ്ടം രാജ്യം സ്വയം വഹിക്കുക.

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം ആരംഭിച്ചതു മുതലുള്ള കഴിഞ്ഞ നാല് വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നികുതി വരുമാനത്തിൽ വലിയ ഇളവുകൾ നൽകിക്കൊണ്ടാണ് പൊതുജനങ്ങൾക്ക് ഇന്ധന വിലക്കയറ്റത്തിന്റെ ഭാരം വരാതെ സർക്കാർ നോക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിൽ പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും വീതം എണ്ണക്കമ്പനികൾക്ക് ഉണ്ടാകുന്ന വൻ നഷ്ടം കുറയ്ക്കാൻ നികുതിയിളവിലൂടെ സർക്കാരിന് സാധിക്കുന്നുണ്ട്.അന്താരാഷ്ട്ര വിപണിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക കയറ്റുമതി നികുതി ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അന്താരാഷ്ട്ര വിപണിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക കയറ്റുമതി നികുതി ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Content Highlights: Petroleum Minister Hardeep Singh Puri says India is absorbing the burden of higher global crude oil prices to protect citizens. Global crude oil prices have reportedly risen from around $70 to $122 per barrel in a month.

dot image
To advertise here,contact us
dot image