ഇത് 'പോളിവുഡ്'... കേരളത്തിൽ Highest Grosser ആയി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

131 കോടിയാണ് സിനിമ കേരളത്തിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്.

ഇത് 'പോളിവുഡ്'... കേരളത്തിൽ Highest Grosser ആയി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'
dot image

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച 'ലോക'യുടെ സർവ്വകാല റെക്കോർഡ് ഭേദിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ് 305 കോടി കളക്ഷനുമായി ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ കേരള ബോക്സ് ഓഫീസിലും highest grosser ആയിരിക്കുകയാണ് ചിത്രം. 131 കോടിയാണ് സിനിമ കേരളത്തിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്.

ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് ഇന്നും ഫാസ്റ്റ് ഫില്ലിംഗ് ഷോസ് ഉണ്ട്. വാഴ 2 നെ മറികടന്ന് കഴിഞ്ഞ ദിവസം തന്നെ ചിത്രം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി മാറിയിരുന്നു. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം കഴിഞ്ഞ വര്‍ഷം റിലീസായ സര്‍വ്വം മായ ആയിരുന്നു. ഇപ്പോഴിതാ മാസങ്ങളുടെ ഇടവേളയ്ക്കിപ്പുറം കരിയറിലെ ആദ്യ 300 കോടി ചിത്രവും സ്വന്തമാക്കിയിരിക്കുകയാണ് നിവിന്‍.

ഇപ്പോഴും ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 8600 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും അജ്മല്‍ സാബുവിന്റെ ക്യാമറയും ആകാശ് ജോസഫ് വര്‍ഗ്ഗീസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക ഘടകമായിട്ടുണ്ട്. മമിതാ ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.

Content Highlights:  Nivin Pauly’s ‘Bethlehem Kudumba Unit’ has become the highest-grossing film in Kerala. The film has achieved the milestone at the Kerala box office, marking a major commercial success for the Nivin Pauly starrer.

dot image
To advertise here,contact us
dot image