'എന്തൊരു സിമ്പിളാണ് ഈ മനുഷ്യൻ'; അബുദാബി കിരീടാവകാശിയുടെ ഷേക്ക് ഹാൻഡ് വീഡിയോ വൈറൽ

വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ വിനയത്തെയും ലാളിത്യത്തെയും പ്രശംസിക്കുന്നത്

'എന്തൊരു സിമ്പിളാണ് ഈ മനുഷ്യൻ'; അബുദാബി കിരീടാവകാശിയുടെ ഷേക്ക് ഹാൻഡ്  വീഡിയോ വൈറൽ
dot image

ബ്രിക്‌സ്‌ ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്ന അബുദാബി കിരീടാവകാശിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലാവുന്നു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിലെ ഒരു ചെറിയ ഹൃദയസ്പർശിയായ നിമിഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലാവുന്നത്. തിരിച്ചുപോകാനായി വിമാനത്തിലേക്ക് നീങ്ങുന്നതിനിടെ അദ്ദേഹത്തിന്റെ യാത്രയിൽ ഉടനീളമുണ്ടായിരുന്ന കാർ ഡ്രെെവറുടെ അടുത്തേക്ക് തിരികെ എത്തി കൈകൊടുത്ത് നന്ദി അറിയിച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായത്.

വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ വിനയത്തെയും ലാളിത്യത്തെയും പ്രശംസിക്കുന്നത്. യുഎഇ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹത്തിന്റെയും വിനയത്തിന്റെയും മൂല്യങ്ങളെയാണ് ഷെയ്ഖ് ഖാലിദിന്റെ പ്രവർത്തികളിലൂടെ പ്രതിഫലിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.

18-ാമത് ബ്രിക്‌സ്‌ ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റിനെ പ്രതിനിധീകരിച്ചായിരുന്നു ഇദ്ദേഹം ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മറ്റ് ലോകനേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിന്നും മടങ്ങുമ്പോൾ ഇന്ത്യയിൽ നിന്നും ലഭിച്ച സ്വീകരണത്തിനും ആതിഥേയത്വത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. എന്നാൽ ഈ ഔദ്യോ​ഗിക ചർച്ചകൾക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ഈ കുഞ്ഞു പ്രവർത്തിയാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്.

Content Highlight: Abu Dhabi Crown Prince Sheikh Khaled bin Mohamed bin Zayed Al Nahyan has attracted widespread attention on social media following a widely shared moment during his visit to India for the 18th BRICS Summit.

dot image
To advertise here,contact us
dot image