ഏഷ്യ കപ്പ് തൂക്കാൻ ഇന്ത്യൻ വനിതകൾ; ഫൈനലിൽ എതിരാളികൾ ശ്രീലങ്ക

വനിത ഏഷ്യ കപ്പ് ട്വന്റി20 ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

ഏഷ്യ കപ്പ് തൂക്കാൻ ഇന്ത്യൻ വനിതകൾ; ഫൈനലിൽ എതിരാളികൾ ശ്രീലങ്ക
dot image

വനിത ഏഷ്യ കപ്പ് ട്വന്റി20 ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കലാശപ്പോരിനിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം എട്ടാം കിരീടമാണ്. കിരീടം നിലനിർത്തുകയാണ് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയുടെ ലക്ഷ്യം.

സെമി ഫൈനലിൽ ബംഗ്ലാദേശിനെ 40 റൺസിന് പരാജയപ്പെടുത്തിയാണ് ഹർമൻപ്രീത് കൗറും സംഘവും ഫൈനലിലേക്ക് യോഗ്യത നേടിയത്. രണ്ടാം സെമി പാകിസ്താനെ നാല് വിക്കറ്റിന് തകർത്ത് ലങ്കയും കടന്നു. ഇരുവരും ടൂർണമെന്റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല.

2024ലെ ഏഷ്യാ കപ്പ് ഫൈനലിന്റെ കണക്ക് കൂടി ഇന്ത്യയ്ക്ക് ബാക്കിയുണ്ട്. അന്ന് കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചാണ് ശ്രീലങ്ക തങ്ങളുടെ ആദ്യ ഏഷ്യാ കപ്പ് കിരീടം ചൂടിയത്.

ടൂർണമെന്റിൽ രണ്ട് അർധസെഞ്ച്വറികളോടെ 168 റൺസ് നേടിയ ഷഫാലി വർമ, 154 റൺസ് നേടിയിട്ടുള്ള സ്മൃതി മന്ദാന എന്നിവരാണ് ഇന്ത്യയുടെ ബാറ്റിങ് കരുത്ത്.

11 വിക്കറ്റ് നേടിയ ഓൾ റൗണ്ടർ ദീപ്തി ശർമ‍യാണ് ബൗളിംഗ് കുന്തമുന. 11 വിക്കറ്റ് നേടിയ ലങ്കൻ നായിക ചാമരി അത്തപ്പത്തുവാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി.

content highlights:womens asia cup final india vs sri lanka

dot image
To advertise here,contact us
dot image