വൈഭവിനെ പോലെ ഒരാളെയെങ്കിലും വളർത്താൻ പറ്റിയോ?; PSL നെ വിമർശിച്ച് വസീം അക്രം

ഇന്ത്യൻ പ്രീമിയർ ലീഗിനെ പാകിസ്താൻ സൂപ്പർ ലീഗുമാറി താരതമ്യം ചെയ്തുകൊണ്ടാണ് അക്രം പാക് ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ചത്

വൈഭവിനെ പോലെ ഒരാളെയെങ്കിലും വളർത്താൻ പറ്റിയോ?; PSL നെ വിമർശിച്ച് വസീം അക്രം
dot image

ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ചും പാകിസ്താൻ സൂപ്പർ ലീഗിനെ വിമർശിച്ചും പാക് ബൗളിംഗ് ഇതിഹാസം വസീം അക്രം. ഇന്ത്യൻ പ്രീമിയർ ലീഗിനെ പാകിസ്താൻ സൂപ്പർ ലീഗുമാറി താരതമ്യം ചെയ്തുകൊണ്ടാണ് അക്രം പാക് ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ചത്.

ഐപിഎൽ യുവതാരങ്ങൾക്ക് നൽകുന്ന അവസരങ്ങളും വളർച്ചയും പിഎസ്എല്ലിന് നൽകാൻ സാധിക്കുന്നില്ലെ യൂട്യൂബർ ഫുർഖാൻ ഭട്ടിയുമായുള്ള അഭിമുഖത്തിൽ അക്രം പറഞ്ഞു.

പിഎസ്എൽ ആരംഭിച്ചിട്ട് 10 വർഷത്തോളമായി. ഈ കാലയളവിൽ പിഎസ്എല്ലിലൂടെ ശ്രദ്ധേയനായ ഒരു ബാറ്ററെയെങ്കിലും നമുക്ക് കണ്ടെത്താൻ സാധിച്ചോ? കുറച്ച് ബൗളർമാരെ ലഭിച്ചു എന്നത് സത്യമാണ്. എന്നാൽ എടുത്തുപറയത്തക്ക ഒരു ബാറ്റിംഗ് പ്രതിഭയെയെങ്കിലും ഉണ്ടാക്കിയെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ഇന്ത്യയിൽ 15-കാരനായ വൈഭവ് സൂര്യവംശിയെപ്പോലൊരു ബാറ്റിംഗ് പ്രതിഭയെ വളർത്തിയെടുക്കുമ്പോൾ മാത്രമാണ് നമ്മുടെ സിസ്റ്റത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നതെന്നും അക്രം പറഞ്ഞു.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ബൗളിംഗ് പരിശീലകനായും, പിഎസ്എല്ലിൽ ഇസ്ലാമാബാദ് യുണൈറ്റഡ്, മുൾത്താൻ സുൽത്താൻസ്, കറാച്ചി കിംഗ്സ് എന്നിവരുടെ മെന്‍ററായും അക്രം പ്രവർത്തിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരവും തോറ്റതിന് പിന്നാലെ പാക് ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

content highlights: wasim akram criticizes psl compares with vaibhav suryavanshi

dot image
To advertise here,contact us
dot image