'നെറ്റി ഷേവ് ചെയ്തുവെന്ന് കേട്ടിട്ടുണ്ടോ?', വിജയരാഘവനെക്കുറിച്ച് രസകരമായ ഓർമ പങ്കിട്ട് ഉർവശി

താടി ഷേവ് ചെയ്തു. മുടി വെട്ടി എന്നൊക്കെ നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ട്. നെറ്റി ഷേവ് ചെയ്തു എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ ചേട്ടന്റെ കാര്യത്തിൽ അങ്ങനെ ആണ്.

'നെറ്റി ഷേവ് ചെയ്തുവെന്ന് കേട്ടിട്ടുണ്ടോ?', വിജയരാഘവനെക്കുറിച്ച് രസകരമായ ഓർമ പങ്കിട്ട് ഉർവശി
dot image

ഉർവശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തിയ 'ആശ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. വിജയരാഘവനും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ വിജയരാഘവനെക്കുറിച്ചുള്ള രസകരമായ കാര്യം തുറന്ന് പറയുകയാണ് ഉർവശി. മുടി വെട്ടി, താടി വടിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാൽ നെറ്റി ഷേവ് ചെയുന്ന ആളാണ് വിജയരാഘവൻ എന്നാണ് ഉർവശി പറയുന്നത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'താടി ഷേവ് ചെയ്തു. മുടി വെട്ടി എന്നൊക്കെ നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ട്. നെറ്റി ഷേവ് ചെയ്തു എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ ചേട്ടന്റെ കാര്യത്തിൽ അങ്ങനെ ആണ്. നെറ്റിയിൽ വരെ മുടി ഉണ്ട്. പ്രായമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ വിഗ്ഗ് വെക്കണം. പണ്ടൊക്കെ രാവിലെ വരുമ്പോൾ കുട്ടേട്ടൻ ഇറങ്ങിയില്ലേ എന്ന് ചോദിക്കുമ്പോൾ പറയും നെറ്റി ശവേ ചെയ്യുകയാണെന്ന്. ലാലു അച്ചായൻ ( ലാലു അലക്സ് ) അന്നേരം പറയും 'അയാൾ അവിടെ നെറ്റി ഷേവ് ചെയ്യുന്നു, മനുഷ്യൻ ഇവിടെ മുടി ഇല്ലാതെ ഇരിപ്പാണെന്ന്'. കുശുമ്പായിരുന്നു എല്ലാർക്കും; ഉർവശി പറഞ്ഞു.

കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ആശ മികച്ച പ്രതികരണമാണ് നേടുന്നത്. സൈക്കോളജിക്കൽ ത്രില്ലർ ഴോണറിലെ മികച്ച മലയാളചിത്രങ്ങളിലൊന്നാണ് ആശയെന്നാണ് ഉയരുന്ന അഭിപ്രായം. നവാഗതനായ സഫർ സനലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മധു നീലകണ്ഠന്റെ ഛായാഗ്രഹണ മികവും ഷാൻ മുഹമ്മദിന്റെ കൃത്യതയാർന്ന എഡിറ്റിംഗും ഗോവിന്ദ് വസന്ത ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും തീർച്ചയായും ഒരു വരിഞ്ഞുമുറുക്കുന്ന അനുഭവം സമ്മാനിക്കുന്നു എന്നാണ് പ്രേക്ഷക പ്രതികരണം.

Content Highlights: Urvashi shared an amusing memory about actor Vijayaraghavan, recalling an incident involving him shaving his forehead. She spoke about the incident while discussing her experiences and memories from the Malayalam film industry.

dot image
To advertise here,contact us
dot image