ഏകദിന റാങ്കിങ്ങിൽ കോഹ്‌ലിയെ മറികടന്ന് ഗിൽ; പട്ടികയിൽ രണ്ടാം സ്ഥാനത്ത്

791 റേറ്റിംഗ് പോയിന്റാണ് നിലവിൽ ശുഭ്മൻ ഗില്ലിനുള്ളത്

ഏകദിന റാങ്കിങ്ങിൽ കോഹ്‌ലിയെ മറികടന്ന് ഗിൽ; പട്ടികയിൽ രണ്ടാം സ്ഥാനത്ത്
dot image

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയെ മറികടന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ. പുതുതായി പുറത്തുവിട്ട പട്ടികയിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. 791 റേറ്റിംഗ് പോയിന്റാണ് നിലവിൽ ശുഭ്മൻ ഗില്ലിനുള്ളത്.

ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകനെന്ന നിലയിൽ സ്വന്തമാക്കിയ ആദ്യ ഏകദിന പരമ്പര വിജയത്തിന് പിന്നാലെയാണ് ശുഭ്മൻ ഗില്ലിന്റെ ഈ നട്ടം എന്നതും ശ്രദ്ധേയമാണ്. നേട്ടം സ്വന്തമാക്കിയപ്പോൾ ഗിൽ പിന്നിലാക്കിയ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് പരിക്കിനെ തുടർന്ന് പരമ്പര നഷ്ടമായിരുന്നു.

ന്യൂസിലാൻഡിന്റെ ഡാരിൽ മിച്ചലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 815 റേറ്റിംഗ് പോയിന്റാണ് താരത്തിന്റെ സമ്പാദ്യം. 768 റേറ്റിംഗ് പോയിന്‍റുമായി വിരാട് കോഹ്‌ലിയാണ് മൂന്നാം സ്ഥാനത്ത്. 754 റേറ്റിംഗ് പോയിന്‍റുമായി ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മ നാലാമതും ഉണ്ട്.

Content highlight: Shubman Gill overtakes Virat Kohli in ICC ODI rankings

dot image
To advertise here,contact us
dot image