'വാഗ്‌ദാനം നായകസ്ഥാനം'; ഹാർദിക്കിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രംഗത്ത്!

2026 ഐപിഎൽ സീസണിൽ ഹാർദിക് നയിച്ച മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്

'വാഗ്‌ദാനം നായകസ്ഥാനം'; ഹാർദിക്കിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രംഗത്ത്!
dot image

2027 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രമം നടത്തുന്നതായി വിവരം. ടീമിൽ എത്തിക്കുക മാത്രമല്ല താരത്തിന് നായകസ്ഥാനം കൂടി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ഇരു ടീമുകളും ചർച്ച നടത്തിയതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നിലധികം തവണ ചർച്ചകൾ നടന്നതായാണ് ലഭിക്കുന്ന വിവരം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഹാർദിക്കിനായി ഉയർന്ന തുക മുടക്കാൻ തയ്യാറായാണ് നിൽക്കുന്നത്. എന്നാൽ മുംബൈ ഇന്ത്യൻസിന് എന്ത് തരത്തിലുള്ള ട്രേഡിങ്ങാണ് താല്പര്യം എന്നത് വ്യക്തമല്ല. ഹാർദിക്കിനെ റിലീസ് ചെയ്യുമ്പോൾ പണമാണോ അതോ പകരം മറ്റൊരു താരത്തെയാണോ മുംബൈ ആവശ്യപ്പെടുന്നതെന്ന് കണ്ടറിയേണ്ടതുണ്ട്. അതേസമയം, ഹാർദിക്കിനായി രാജസ്ഥാൻ റോയൽസും രംഗത്തുണ്ട്. ഓപണർ യശസ്വി ജയ്‌സ്വാളിനെ പകരം നൽകിക്കൊണ്ട് ഹാർദിക്കിനെ ടീമിൽ എത്തിക്കാനാണ് ആർആറിന്റെ നീക്കം എന്നതാണ് റിപ്പോർട്ട്.

2026 ഐപിഎൽ സീസണിൽ ഹാർദിക് നയിച്ച മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് തങ്ങളുടെ സീസൺ അവസാനിപ്പിച്ചത്. പതിനാല് കളികളിൽ നിന്ന് നാല് ജയം മാത്രമാണ് അവർക്ക് സ്വന്തമാക്കാനായിരുന്നത്. ബാക്കി പത്ത് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം.

Content highlight: KKR offers captaincy to Hardik Pandya

dot image
To advertise here,contact us
dot image