വിശ്വസിക്കാനാകുന്നില്ല, ഇത് സ്വപ്‌നമാണോ ഇത്; സൂര്യാന്‍ഷ് ഷെഡ്ജ്

നിതീഷ് കുമാര്‍ റെഡ്ഡി പരിക്കേറ്റ് പുറത്തായതോടെയാണ് താരത്തെ ഇന്ത്യന്‍ ടീമിലേക്ക് വിളിച്ചത്

വിശ്വസിക്കാനാകുന്നില്ല, ഇത് സ്വപ്‌നമാണോ ഇത്; സൂര്യാന്‍ഷ് ഷെഡ്ജ്
dot image

'എനിക്കിത് അവശ്വസനീയമാണ്. സ്വപ്‌നമാണോ ഇത്? എന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് സഫലമാകുന്നത്..' -ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വന്നതിന് ശേഷം സുര്യാഷ് ഷെഡ്ജിന്റെ പ്രതികരണം ഇതായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡി പരിക്കേറ്റ് പുറത്തായതോടെയാണ് സുര്യാന്‍ഷ് അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്.

'എന്റെ മാതാപിതാക്കളുടെ ത്യാഗത്തിന്റെ ഫലമാണിത്. അഭിമാനം തോന്നുകയാണ്. അവര്‍ ഇല്ലായിരുന്നെങ്കില്‍ ക്രിക്കറ്റ് കളിക്കാരനാകാന്‍ എനിക്ക് കഴിയുമായിരുന്നില്ല' -സുര്യാന്‍ഷ് കൂട്ടിച്ചേര്‍ത്തു. തന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ പൂവണിയിക്കാനായി അമ്മ ജോലി വരെ ഉപേക്ഷിച്ചെന്നും സുര്യാന്‍ഷ് പറഞ്ഞു.

'ഒരു ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അവര്‍. എന്റെ പരിശീലനത്തിനും മത്സരങ്ങള്‍ക്കും കൂടെ വരേണ്ടതിനാല്‍ അവര്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു' - സുര്യാന്‍ഷ് പറഞ്ഞു. ഐപിഎലില്‍ പഞ്ചാബ് കിങ്‌സ് താരമാണ് സുര്യാന്‍ഷ് ഷെഡ്ജ്. ബാറ്റിങ് ഓള്‍റൗണ്ടറായ സുര്യാന്‍ഷ് ഇന്ത്യ എ ടീമിനുവേണ്ടി കളിച്ചിരുന്നു.

content highlights: I can't believe it, is this a dream; Suryansh Shedge

dot image
To advertise here,contact us
dot image