പലരും ആ റോൾ സ്വീകരിച്ചില്ല, അങ്ങനെ ഞങ്ങൾ നയൻതാരയെ സമീപിച്ചു; രാജ റാണിയെക്കുറിച്ച് ആര്യ

'അതൊരു ഡബിള്‍ ഹീറോയിന്‍ കഥയായിരുന്നു. എല്ലാ കഥാപാത്രങ്ങളും പ്രധാനപ്പെട്ടതാണെങ്കിലും പിച്ച് ചെയ്യുമ്പോള്‍ ചിലപ്പോള്‍ മുന്‍നിര നായികമാര്‍ക്ക് പോലും മറ്റൊരു നായികയുടെ കൂടെ അഭിനയിക്കാന്‍ ഇന്‍സെക്യൂരിറ്റിയുണ്ടായിരുന്നു'

പലരും ആ റോൾ സ്വീകരിച്ചില്ല, അങ്ങനെ ഞങ്ങൾ നയൻതാരയെ സമീപിച്ചു; രാജ റാണിയെക്കുറിച്ച് ആര്യ
dot image

ആര്യ, നയൻ‌താര, ജയ്, നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്ലീ ഒരുക്കിയ സിനിമയാണ് രാജ റാണി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നയൻതാരയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ സിനിമ കൂടിയാണിത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു. താൻ കാരണമാണ് നയൻ‌താര സിനിമയിലേക്ക് തിരിച്ചെത്തിയതെന്ന് മനസുതുറക്കുകയാണ് ആര്യ. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്യ.

'അവര്‍ അവാസനം ചെയ്ത തമിഴ് ചിത്രം ബോസ് എങ്കിര ഭാസ്‌കരൻ ആയിരുന്നു. അത് ചെയ്യുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഇനി പടം ചെയ്യുന്നില്ല. ബ്രേക്ക് എടുക്കുകയാണെന്ന്. രാജ റാണിയുടെ കാസ്റ്റിങ് സമയത്ത് കുറേ പേരെ ട്രൈ ചെയ്തു. പ്രശ്‌നം എന്താണെന്ന് വച്ചാല്‍, അതൊരു ഡബിള്‍ ഹീറോയിന്‍ കഥയായിരുന്നു. എല്ലാ കഥാപാത്രങ്ങളും പ്രധാനപ്പെട്ടതാണെങ്കിലും പിച്ച് ചെയ്യുമ്പോള്‍ ചിലപ്പോള്‍ മുന്‍നിര നായികമാര്‍ക്ക് പോലും മറ്റൊരു നായികയുടെ കൂടെ അഭിനയിക്കാന്‍ ഇന്‍സെക്യൂരിറ്റിയുണ്ടായിരുന്നു. പിന്നെ പുതിയ സംവിധായകനുമായിരുന്നു. അങ്ങനെ കുറേപ്പേരോട് അഭ്യര്‍ത്ഥിക്കുകയും അവരൊക്കെ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് സ്വീകരിക്കാതെയായി.

ഒടുവില്‍ ഞാന്‍ ഒരു ചാന്‍സ് എടുക്കാന്‍ തീരുമാനിച്ച് നയന്‍താരയോട് ചോദിച്ചു. ഇങ്ങനൊരു സിനിമയുണ്ടെന്നും നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. നിങ്ങള്‍ക്ക് തിരികെ വരാന്‍ പ്ലാനുണ്ടെങ്കില്‍ പരിഗണിക്കണമെന്നും പറഞ്ഞു. അവര്‍ നോക്കട്ടെ എന്ന് പറഞ്ഞ് കഥ കേട്ടു. കഥ കേട്ടപ്പോള്‍ അവര്‍ക്ക് ഇഷ്ടമാവുകയും ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു', ആര്യയുടെ വാക്കുകൾ.

അനന്തൻ കാട് ആണ് ഇനി പുറത്തിറങ്ങാനുള്ള ആര്യ ചിത്രം. ആക്ഷനും, ഡ്രാമയും സെന്റിമെൻറ്സും കലർന്ന ഒരു പക്കാ പൊളിറ്റിക്കൽ ചിത്രമാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ജൂൺ 25 നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത് എന്ന് ട്രെയ്‌ലർ സമർത്ഥിക്കുന്നു. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്. വൻവിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

Content Highlights: Actor Arya has revealed that several performers turned down the role in Raja Rani, leading the team to approach Nayanthara. His comments offer fresh insights into the casting process behind the blockbuster film.

dot image
To advertise here,contact us
dot image