മിണ്ടിയാലും പ്രശ്നം, മിണ്ടിയില്ലെങ്കിലും പ്രശ്നം, എപ്പോഴും അംഗീകാരം പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ല: രജനി

'നമ്മളെ ഇഷ്ടപ്പെടുന്നവർ നമ്മൾ എന്ത് ചെയ്താലും അത് കണ്ണടച്ച് അംഗീകരിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. നമ്മൾ എപ്പോഴും ജാഗ്രതയോടെ ഇരിക്കണം'

മിണ്ടിയാലും പ്രശ്നം, മിണ്ടിയില്ലെങ്കിലും പ്രശ്നം, എപ്പോഴും അംഗീകാരം പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ല: രജനി
dot image

എല്ലാവരുടെയും അംഗീകാരം എപ്പോഴും പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ലെന്നും നമ്മളെ ഇഷ്ടമില്ലാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും അത് ഇഷ്ടപ്പെടാൻ പോകുന്നില്ല എന്നും നടൻ രജനികാന്ത്. തന്റെ ഏറ്റവും പുതിയ സിനിമയായ ധർമന്റെ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിൽ രജനികാന്ത് മൗനം പാലിച്ചത് വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

''എന്തുകൊണ്ട് സംസാരിച്ചു, അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു' എന്നൊക്കെയാണ് ആളുകൾ പറയുന്നത്. മിണ്ടിയാലും പ്രശ്നം. എന്ത് ചെയ്യാനാ ?. വളരെ വൈകിയാണ് ഞാനൊരു കാര്യം മനസ്സിലാക്കിയത്. നമ്മളെ ഇഷ്ടമില്ലാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും അത് ഇഷ്ടപ്പെടാൻ പോകുന്നില്ല. അതേസമയം, നമ്മളെ ഇഷ്ടപ്പെടുന്നവർ നമ്മൾ എന്ത് ചെയ്താലും അത് കണ്ണടച്ച് അംഗീകരിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. നമ്മൾ എപ്പോഴും ജാഗ്രതയോടെ ഇരിക്കണം. എല്ലാവരുടെയും അംഗീകാരം പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ലെന്നും മനുഷ്യരുടെ അഭിപ്രായങ്ങൾ പലപ്പോഴും വ്യക്തിപരമായ താല്പര്യങ്ങൾക്ക് അനുസരിച്ചാണ്', രജനിയുടെ വാക്കുകൾ.

40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ അതികായരായ രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം ആണ് ധർമൻ. മികച്ച പ്രതികരണമാണ് ടൈറ്റിലിന് ലഭിക്കുന്നത്. ധർമൻ ഒരിക്കലും 5 രൂപ ഡോക്ടർ അല്ലെന്നും ധിക്കാരിയായ ഡോക്ടറെക്കുറിച്ചാണ് സിനിമയുടെ കഥയെന്നും സിനിമയുടെ ടൈറ്റിൽ ലോഞ്ചിൽ സംവിധായകൻ അശ്വന്ത് പറഞ്ഞു. ഫാമിലി ത്രില്ലർ ആയിരിക്കും ചിത്രമെന്ന സൂചന നൽകിയിട്ടുണ്ട്. പടയപ്പയും വേട്ടയാടു വിളയാട് എന്നീ സിനിമകൾ കൂടിച്ചേർന്നതായിരിക്കും ധർമം എന്നും സംവിധായകൻ പറഞ്ഞു. ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ഈ ചിത്രം നിർമ്മിക്കുന്നത്. സുന്ദർ സി ആയിരുന്നു ആദ്യം ഈ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്.

Content Highlights: Rajinikanth has shared his thoughts on public expectations, saying that both speaking out and remaining silent can invite criticism. The superstar added that expecting recognition at all times is not practical.

dot image
To advertise here,contact us
dot image