'അത് കഠിനമായിരുന്നു, പക്ഷേ.. IAM BACK '; മത്സര ശേഷം റൊണാൾഡോ

ഉസ്‌ബെകിസ്താനെതിരെ ഇരട്ട ഗോൾ നേടിയതിന് പിന്നാലെ പ്രതികരണവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റാനോ റൊണാൾഡോ.

'അത് കഠിനമായിരുന്നു, പക്ഷേ.. IAM BACK '; മത്സര ശേഷം റൊണാൾഡോ
dot image

ഉസ്‌ബെകിസ്താനെതിരെ ഇരട്ട ഗോൾ നേടിയതിന് പിന്നാലെ പ്രതികരണവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റാനോ റൊണാൾഡോ.

'റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്, എന്നാല്‍ ദേശീയ ടീമിനെ അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുക എന്നതാണ് എന്റെ ദൗത്യം. കഴിഞ്ഞുപോയത് പ്രയാസകരമായ ആഴ്ചയായിരുന്നു, ഇരുണ്ട ഒരു ആഴ്ച. ഞാന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതുപോലെയാണ് പലര്‍ക്കും തോന്നിയത്.

പക്ഷേ, എപ്പോഴത്തെയും പോലെ ഞാന്‍ പിടിച്ചുനിന്നു, കാരണം മറ്റെന്തിനേക്കാളും ഞാന്‍ വിശ്വസിക്കുന്നത് കഠിനാധ്വാനത്തിലാണ്. അത് കഠിനമായിരുന്നു, എനിക്കത് സമ്മതിക്കാതെ വയ്യ, പക്ഷേ നമ്മള്‍ തിരിച്ചെത്തിയിരിക്കുന്നു' ,മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.

മത്സരത്തിന്റെ ആറാം മിനിറ്റിലാണ് ഹൂസ്റ്റണിലെ 68,000 ലേറെ വരുന്ന കാണികളെ ആവേശത്തേരിലേറ്റി റോണോ ഗോള്‍ പിറന്നത്. വലതുവിങ്ങില്‍ നിന്ന് ജാവോ കാന്‍സലോ നല്‍കിയ ക്രോസ്സ് തകര്‍പ്പന്‍ ഫസ്റ്റ് ടൈം ഷോട്ടിലൂടെ റൊണാള്‍ഡോ വലയിലെത്തിച്ചപ്പോള്‍ ഉസ്‌ബെക്കിസ്ഥാന്‍ ഗോളിക്ക് കാഴ്ചക്കാരനായി നില്‍ക്കാനേ സാധിച്ചുള്ളൂ.

ഈ ലോകകപ്പില്‍ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോള്‍. 39ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍. മധ്യനിരയില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ അളന്നുമുറിച്ച ത്രൂ-ബോള്‍ സ്വീകരിച്ച് ഓഫ്സൈഡ് ട്രാപ്പ് ഭേദിച്ച് ഓടിക്കയറിയ റൊണാള്‍ഡോ ക്ലിനിക്കല്‍ ഫിനിഷിങ്ങിലൂടെ പന്ത് വലയിലെത്തിച്ചു.

Content highlights: cristiano ronaldo post match reaction i am back viral


dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us