വനിതാ ലോകകപ്പില്‍ തീപാറും പോരാട്ടം; ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും

ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്താനെ നേരിടും.

വനിതാ ലോകകപ്പില്‍ തീപാറും പോരാട്ടം; ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും
dot image

വനിതാ ടി20 ലോകക്കപ്പില്‍ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്താനെ നേരിടും. രാത്രി ഏഴ് മണിക്ക് ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം.

കന്നി ലോകകപ്പ് നേടാനുളള അവേശത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മ്യതി മന്ദാന, ഷെഫാലി വര്‍മ്മ, ജെമീമ റ്രോഡ്രിഗ്വസ്, റിച്ചാ ഘോഷ് തുടങ്ങിയ വമ്പൻ ബാറ്റര്‍മാരാണ് ടീമിന്റെ കെട്ടുറപ്പ്.

ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഇരുവുരും 16 ടി-20 മത്സരങ്ങളില്‍ നിന്ന് 13ലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിട്ടുണ്ട്. 2009, 2010, 2018, 2023 വര്‍ഷങ്ങളില്‍ സെമിഫൈനല്‍ വരെ എത്താൻ ഇന്ത്യയ്ക്കായിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് ഉള്‍പ്പടെ നാലുതവണയാണ് ഇന്ത്യന്‍ ടീം ആദ്യ റൗണ്ടിൽ തന്നെ പുറത്താക്കപ്പെട്ടത്.

ഇക്കുറി ഇംഗ്ലണ്ടിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ചാംപ്യന്‍മാരാകുമെന്നാണ് ആരാധകര്‍ കണക്കാക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഫൈനല്‍ കളിക്കുമെന്ന് പ്രവചിക്കുന്നവര്‍ വരെയുണ്ട്. അതേ സമയം ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ മുന്നേറി.

content highlights: india vs pakistan womens world cup 2026 match preview

dot image
To advertise here,contact us
dot image