

യുഎഇയിൽ ഞായറാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രധാന നഗരങ്ങളായ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ ഹുമിഡിറ്റിയ്ക്ക് സാധ്യതയുണ്ട്.
മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗതയിൽ തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വേഗത വരെ കൈവരിച്ചേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Content Highlights: The UAE meteorological department has warned that hot weather conditions will continue, with temperatures expected to rise up to 42°C, urging residents to take precautions.