കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; വൈഭവിന്റെ അരങ്ങേറ്റം വൈകുമെന്ന് റിപ്പോര്‍ട്ട്

അയര്‍ലന്‍ഡിലെ ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവെച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; വൈഭവിന്റെ അരങ്ങേറ്റം വൈകുമെന്ന് റിപ്പോര്‍ട്ട്
dot image

വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ എന്ന് അരങ്ങേറും…? ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആ നിമഷത്തിനുവേണ്ടിയാണ്. എന്നാല്‍ അതല്‍പം വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കനത്തതോടെയാണ് മത്സരങ്ങള്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ശ്രീലങ്ക, അഫ്ഗാനിസ്താന്‍ ടീമുകള്‍ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയ്ക്കായി ഇന്ത്യ എ ടീം ക്യാമ്പിലാണ് വൈഭവ് സൂര്യവംശി ഇപ്പോഴുള്ളത്. രാജ്യത്തെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്രാപിച്ചതോടെ പ്രൊവിന്‍ഷ്യല്‍ ട 20 മത്സരങ്ങളും ഐറിഷ് സീനിയര്‍ കപ്പും നാഷനല്‍ കപ്പും നിര്‍ത്തിവയ്ക്കാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് അയര്‍ലന്‍ഡ്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം വന്നേക്കും.


അതേസമയം, സംഘര്‍ഷാവസ്ഥ രൂക്ഷമായാല്‍ ഇന്ത്യ- അയര്‍ലന്‍ഡ് പരമ്പര ഉപേക്ഷിച്ചേക്കും. ''പ്രാദേശിക പ്രതിനിധികളുമായും അധികൃതരുമായും ആശയ വിനിമയം തുടരുകയാണ്. താരങ്ങള്‍, പരിശീലകര്‍, മാച്ച് ഒഫിഷ്യല്‍സ് എന്നിവരുടെ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം'- ക്രിക്കറ്റ് അയര്‍ലന്‍ഡ് വ്യക്തമാക്കി. അയര്‍ലന്‍ഡിനെതിരായ മത്സരങ്ങള്‍ക്കുശേഷം ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ കളിക്കുന്നുണ്ട്. ടീമില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്. ശ്രേയസ് അയ്യരാണ് ഇന്ത്യയെ നയിക്കുക.

Also Read:

ഐപിഎല്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനത്തിന് പിന്നാലെയാണ് വൈഭവ് സൂര്യവംശി ദേശീയ ടീമിലേക്കെത്തിയത്. ഐപിഎലില്‍ സിക്‌സറുകള്‍ വഴി റണ്‍സ് അടിച്ചുകൂട്ടിയ വൈഭവ്, ഓറഞ്ച് ക്യാപ് ഉള്‍പ്പടെ അഞ്ചു പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. ഇന്ത്യ എ ടീമിനുവേണ്ടിയും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ജൂണ്‍ 26-ന് ബെല്‍ഫാസ്റ്റിലാണ് ഇന്ത്യ- അയര്‍ലന്‍ഡ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. 28-നാണ് രണ്ടാം പോരാട്ടം.

content highlights: Anti-immigration protests intensify; Reports suggest Vaibhav's debut may be delayed

dot image
To advertise here,contact us
dot image