40 ലക്ഷം ടണ്ണിന്റെ കൽക്കരി കാണാനില്ല; എവിടെപ്പോയി? അന്വേഷിക്കാൻ രേവന്ത് റെഡ്ഡിയോട് കേന്ദ്രമന്ത്രി

കമ്പനിയുടെ ഭാവി വളർച്ചയെയും ഇത്തരം ആരോപണങ്ങൾ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു

40 ലക്ഷം ടണ്ണിന്റെ കൽക്കരി കാണാനില്ല; എവിടെപ്പോയി? അന്വേഷിക്കാൻ രേവന്ത് റെഡ്ഡിയോട് കേന്ദ്രമന്ത്രി
dot image

1600 കോടി വില വരുന്ന, 40 ലക്ഷം ടൺ കൽക്കരി കാണാതായ സംഭവത്തിൽ തെലങ്കാന സർക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്ക് കേന്ദ്ര കൽക്കരി, ഖനി മന്തിയായ ജി കിഷൻ റെഡ്ഡി കത്തയച്ചു. സംസ്ഥാന സർക്കാരുടെയും കേന്ദ്രസർക്കാരിന്റെയും ഉടമസ്ഥതയിലുള്ള സിംഗരേനി കോൾ കമ്പനിയുടെ പക്കലുണ്ടായിരുന്ന കൽക്കരിയാണ് കാണാതായത്.

കമ്പനിക്ക് നിലവിൽ 51500 കോടി രൂപ സംസ്ഥാന സർക്കാർ നൽകാനുണ്ട്. ഇങ്ങനെയുള്ള അവസ്ഥയിൽ കൽക്കരി കാണാതായ സംഭവം കമ്പനിയെ സാമ്പത്തികമായി വീണ്ടും ഒരു മോശം അവസ്ഥയിൽ എത്തിച്ചേക്കാം എന്നും കേന്ദ്രമന്ത്രി പറഞ്ഞു. കമ്പനിയുടെ ഭാവി വളർച്ചയെയും ഇത്തരം ആരോപണങ്ങൾ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, ഈ വിഷയത്തിലെ വസ്തുതകൾ ഉടനെ പരിശോധിക്കണമെന്നും, ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ വസ്തുതയുണ്ടോ എന്ന് കണ്ടെത്തണമെന്നും കമ്പനിയുടെ സുഖമമായ പ്രവർത്തനത്തിന് മതിയായ സുരക്ഷാ സംവിധാനങ്ങളും മറ്റും ഉണ്ടോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തിൽ പരിശോധനകൾ നടക്കുന്നണ് സമയത്ത് ടെക്‌നോളജി അധിഷ്ഠിതമായ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും ബലഹീനതകൾ നേരത്തേ കണ്ടെത്തി അവ ഉടനടി പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇടയ്ക്കിടെ അവലോകനങ്ങൾ നടത്തുകയും വേണമെന്നും മന്ത്രി പറഞ്ഞു.ഇത്തരം നടപടികൾ വിടവുകൾ അടക്കുകയും, കമ്പനിയുടെ കാര്യക്ഷമത, സുതാര്യത, വിശ്വാസ്യത എന്നിവ വർധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: The Central Government has sought a detailed investigation into the alleged disappearance of 40 lakh tonnes of coal, valued at around Rs 1,600 crore, in Telangana. Union Coal and Mines Minister G. Kishan Reddy has written to Telangana Chief Minister Revanth Reddy requesting a thorough probe into the matter.

dot image
To advertise here,contact us
dot image