

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം വൈകുന്നു. അഞ്ചുമൃതദേഹങ്ങളുമായി ബന്ധുക്കള്‍ കാത്തുനില്‍ക്കുകയാണ്. രാവിലെ എട്ടുമണി മുതല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്കായി ബന്ധുക്കൾ കാത്തുനില്‍ക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഡോക്ടര്‍ എത്താത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണം. ആശുപത്രിക്ക് സമീപം ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്.
ഡ്യൂട്ടിയില്‍ ഡോക്ടര്‍ അവധിയില്‍ പോയിട്ട് പകരത്തിന് വേറെ ഡോക്ടര്‍ ഇല്ലാതെ പോയതാണ് പ്രതിസന്ധിക്ക് കാരണം. സംഭവത്തില്‍ പരാതിയും പ്രതിഷേധവും അറിയിച്ചിട്ടും അധികൃതര്‍ പ്രതികരിക്കുന്നില്ലെന്നും പരാതിക്കാര്‍ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് അവധിയിലാണ്. പകര ചുമതലയിലുള്ള ഓഫീസറും പ്രതികരിച്ചിട്ടില്ല. ഡിഎംഒയും വിഷയം അറിഞ്ഞിട്ടില്ലെന്നാണ് വിവരം.
റിപ്പോര്‍ട്ടര്‍ വിഷയം വാര്‍ത്തയാക്കിയതിന് പിന്നാലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൃതദേഹം മോര്‍ച്ചറിക്കുള്ളിലേക്ക് മാറ്റി. പരാതി ശ്രദ്ധയില്‍പ്പെട്ടത്തോടെ ഡോക്ടര്‍ എത്തി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുമെന്നാണ് വിവരം. വാര്‍ത്തയ്ക്ക് പിന്നാലെ ജില്ലാ കളക്ടറും വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍ക്കണമെന്നും നിര്‍ദേശമുണ്ട്.
Content Highlights: Relatives have staged a protest at Kollam District Hospital, alleging serious negligence over delays in conducting postmortem examinations.