

അഫ്ഗാനിസ്താനെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം മഴ അല്‍പം തണുപ്പിച്ചെങ്കിലും പിന്നീടങ്ങോട്ട് ആവേശപ്പോരാട്ടമായി. ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ച ഹര്‍ഷ് ദുബെയും ഗുര്‍ണൂര്‍ ബ്രാറും മൂന്നുവിക്കറ്റോടെ തിളങ്ങിയതും അഫ്ഗാന്‍ താരം റഹ്‌മത്തുള്ള ഗുര്‍ബാസ് സെഞ്ചുറി നേടിയതും മത്സരത്തിന്റെ തിളക്കമേറ്റി.
മഴ കാരണം മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യക്കുവേണ്ടി ഗുര്‍ണുര്‍ ബ്രാറും ഹര്‍ഷ് ദുബൈയും മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഇരുവരും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിങ്ങും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
അഫ്ഗാനിസ്താന് വേണ്ടി 51 പന്തില്‍ 102 റണ്‍സെടുത്താണ് ഗുര്‍ബാസ് മടങ്ങിയത്. ഹഷ്മത്തുള്ള ഷാഹിദ് (27), അസ്മത്തുള്ള ഒമറാസി (26) എന്നിവരും സ്‌കോര്‍ ഉയര്‍ത്തി. നിശ്ചിത ഓവര്‍ തീരാന്‍ ഒരുപന്ത് ശേഷിക്കെ അഫ്ഗാനിസ്താന്റെ വിക്കറ്റുകളെല്ലാം ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതെടുത്തു.
content highlights: Harsh Dubey and Gurnoor Brar shine on debut; India sets a target of 195