

അഫ്ഗാനിസ്താനെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ആവേശത്തിന് വില്ലനായി മഴ. ധരംശാലയിലെ മത്സരം 25 ഓവറാക്കി ചുരുക്കി. ഉച്ചയ്ക്ക് ശേഷം 1.30-ന് തുടങ്ങേണ്ട മത്സരമാണ് വൈകീട്ട് 5.45-ഓടെ ആരംഭിച്ചത്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇതോടെ അഫ്ഗാനിസ്താന്‍ ആദ്യം ബാറ്റുചെയ്യും.
ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. ടീമില്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷ് ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവരാണുള്ളത്. ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബൈ എന്നിവര്‍ അരങ്ങേറ്റ മത്സരത്തിനാണ് ഇറങ്ങുന്നത്.
അഫ്ഗാനിസ്‌കാനെ ഹഷ്മതുള്ള ഷാഹിദി നയിക്കും. ടീമില്‍ റാഷിദ് ഖാന്‍, എഎം ഗസാനഫര്‍ ഉള്‍പ്പടെയുള്ളവര്‍ കളിക്കും.
content highlights: Rain plays spoilsport in Dharamshala; Match overs reduced, India elects to bowl