

ലോക ക്രിക്കറ്റിൽ അത്ഭുത പ്രകടനം നടത്തുന്ന 15-കാരൻ വൈഭവ് സൂര്യവംശിയുടെ വഴിയേ അനുജൻ ആശിർവാദ് സൂര്യവംശിയും. പത്തു വയസ്സ് മാത്രം പ്രായമുള്ള വൈഭവിന്‍റെ അനുജൻ ആശിർവാദ് ഇതാ ഒരു പ്രാദേശിക പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ്.
സമസ്തിപൂരിൽ നടന്ന പരിശീലന മത്സരത്തിൽ ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി പാഡണിഞ്ഞ വലംകൈയൻ ബാറ്ററായ ആശിര്‍വാദ് 87 പന്തില്‍ 103 റൺസ് അടിച്ചുകൂട്ടി. ചേട്ടൻ വൈഭവിനെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള അക്രമോത്സുക ബാറ്റിങ് ശൈലി പുറത്തെടുത്ത ആശിർവാദിന്‍റെ ഇന്നിങ്സിൽ 20 ഫോറുകളും ഒരു സിക്സറും ഉൾപ്പെട്ടിരുന്നു.
Vaibhav- Hardik Pandya
— Sharvan Sahu (@sharvansahu) June 12, 2026
Aashirwad - Krunal Banega.😇 https://t.co/M6yZbgLAea
വൈഭവിന്‍റെ മൂത്ത സഹോദരനായ ഉജ്ജ്വൽ സൂര്യവംശിയാണ് ആശിർവാദിന്‍റെ ഈ തകർപ്പൻ പ്രകടനത്തിന്‍റെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ആശിർവാദിന്‍റെ സെഞ്ച്വറിയുടെയും സഹതാരം ശിവം രാജ് (52 റൺസ്) നേടിയ അർദ്ധസെഞ്ച്വറിയുടെയും കരുത്തിൽ ക്രിക്കറ്റ് അക്കാദമി താജ്പൂർ 29.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു.
content highlights: vaibhav sooryavanshi brother aashirwad sooryavanshi scores brilliant century