കോഹ്‌ലിക്ക് പകരം അഫ്ഗാനെതിരെ മൂന്നാം നമ്പറിൽ ആര്?; നിർണായക സൂചനയുമായി കോച്ച്

വിരാട് കോലിക്ക് പകരം മൂന്നാം നമ്പറിൽ ആരിറങ്ങുമെന്നതാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്.

കോഹ്‌ലിക്ക് പകരം അഫ്ഗാനെതിരെ മൂന്നാം നമ്പറിൽ ആര്?; നിർണായക സൂചനയുമായി കോച്ച്
dot image

ഫുട്ബോൾ ലോകകപ്പിന്റെ ആവേശം കൊടുമ്പിരി കൊള്ളേ ക്രിക്കറ്റ് ആരാധകരെ തേടി ഇന്ത്യ-അഫ്‌ഗാനിസ്ഥാൻ ഏകദിന പരമ്പര. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ദ്വിരാഷ്ട്ര ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും.

വിരാട് കോലിക്ക് പകരം മൂന്നാം നമ്പറിൽ ആരിറങ്ങുമെന്നതാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി കളിക്കുന്നതിനിടെയേറ്റ പരിക്കാണ് വിരാട് കോലിക്ക് വില്ലനായത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര കോലിക്ക് പൂർണ്ണമായും നഷ്ടമായി.

ധരംശാലയിൽ ശനിയാഴ്ച നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി മൂന്നാം നമ്പറിനായുള്ള പോരാട്ടത്തിൽ കെ.എൽ രാഹുലും ഇഷാൻ കിഷനും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനിൽ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പിങ് പരിശീലനത്തിൽ ഏർപ്പെട്ടപ്പോൾ,രാഹുൽ ഔട്ട്ഫീൽഡ് ക്യാച്ചിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

മൂന്നാം നമ്പറിൽ പല ഓപ്ഷനുകൾ പരീക്ഷിക്കാൻ ടീം മാനേജ്‌മെന്റ് ഒരുക്കമാണെന്ന് ഇന്ത്യൻ ബോളിങ് കോച്ച് മോണി മോർക്കൽ മത്സരത്തലേന്ന് വ്യക്തമാക്കി. രാഹുലിനും കിഷനും പുറമെ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളും ഈ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

മൂന്നാം നമ്പറിന്റെ കാര്യത്തിൽ ഈ പരമ്പരയിൽ ഞങ്ങൾ ചില പരീക്ഷണങ്ങൾ നടത്തും. ഇഷാൻ കിഷൻ, കെ.എൽ രാഹുൽ, അല്ലെങ്കിൽ യശസ്വി ജയ്‌സ്വാൾ… ഇവർക്കെല്ലാം ഇതൊരു മികച്ച അവസരമാണ്. വരാനിരിക്കുന്ന വലിയ ടൂർണമെന്‍റുകൾക്ക് മുന്നോടിയായി കളിക്കാർക്ക് വ്യത്യസ്ത റോളുകൾ നൽകി മികച്ച കോമ്പിനേഷൻ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും കോച്ച് മോര്‍ക്കൽ പറഞ്ഞു.

content highlights:who-will-replace-virat-kohli-at-number-3-india-vs-afghanistan-odi-coach-hints

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us