ഫുട്ബോൾ ലോകകപ്പിനിടെ ക്രിക്കറ്റ് ആവേശം; ഇന്ത്യ-അഫ്ഗാൻ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

ധരംശാലയിൽ ഇന്ന് ഉച്ചയ്ക്ക് 1 .30 മുതലാണ് മത്സരം

ഫുട്ബോൾ ലോകകപ്പിനിടെ ക്രിക്കറ്റ് ആവേശം; ഇന്ത്യ-അഫ്ഗാൻ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
dot image

ഫുട്ബോൾ ലോകകപ്പിന്റെ ആവേശം കൊടുമ്പിരി കൊള്ളേ ക്രിക്കറ്റ് ആരാധകരെ തേടി ഇന്ത്യ-അഫ്‌ഗാനിസ്ഥാൻ ഏകദിന പരമ്പര. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ദ്വിരാഷ്ട്ര ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും.

ധരംശാലയിൽ ഇന്ന് ഉച്ചയ്ക്ക് 1 .30 മുതലാണ് മത്സരം. ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം നേടിയിരുന്നു.

ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീമിൽ പ്രമുഖ താരങ്ങളുടെ അഭാവമുണ്ട്, അതേസമയം റാഷിദ് ഖാന്‍റെ തിരിച്ചുവരവ് അഫ്ഗാൻ നിരയ്ക്ക് കരുത്തേകും.

വിരാട് കോഹ്‌ലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്ലാതെയാണ് ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുന്നത്. പരിക്കുമൂലം ഇരുവരും പുറത്തായപ്പോള്‍ മുന്‍ നായകൻ രോഹിത് ശർമ്മ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഗില്ലും രോഹിത് ശര്‍മയും ഓപ്പണര്‍മാരാകുന്ന ടീമില്‍ കെ എൽ രാഹുൽ, ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാൾ എന്നിവരുമുണ്ട്. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റനായിരുന്ന റിഷഭ് പന്ത് ഏകദിന ടീമില്‍ നിന്ന് പുറത്തായി.

ഹഷ്മത്തുള്ള ഷാഹിദി നയിക്കുന്ന അഫ്ഗാനിസ്താൻ ടീം കരുത്തുറ്റ നിരയുമായാണ് ഏകദിന പരമ്പരയ്ക്ക് എത്തുന്നത്. ടെസ്റ്റ് മത്സരത്തിൽ വിശ്രമത്തിലായിരുന്ന ലെഗ് സ്പിന്നർ റാഷിദ് ഖാൻ ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത് അഫ്ഗാന് വലിയ ഊർജ്ജം നൽകും.

റഹ്മാനുള്ള ഗുർബാസ്, റഹ്മത് ഷാ, അസ്മത്തുള്ള ഒമർസായ്, സെദിഖുള്ള അടൽ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ അഫ്ഗാൻ നിരയിലുണ്ട്. ഇന്ത്യൻ സാഹചര്യങ്ങളിൽ കടുത്ത വെല്ലുവിളി ഉയർത്താൻ പോന്നവരാണ് തങ്ങളെന്ന് തെളിയിക്കാനാകും സന്ദർശകരുടെ ശ്രമം.

ഇന്ത്യൻ ഏകദിന സ്ക്വാഡ്.


ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.

content highlights:india-vs-afghanistan-1st-odi-2026-dharamshala-match-preview

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us