

ജയറാം, ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജസേനൻ ഒരുക്കിയ കോമഡി ചിത്രമാണ് മധുചന്ദ്രലേഖ. ചിത്രത്തിലെ പ്രകടനത്തിന് ഉർവശിക്ക് മികച്ച നടിക്കുള്ള അഞ്ചാമത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാൽ ചിത്രം തനിക്ക് ഇഷ്ടമായിരുന്നില്ല എന്നും സിനിമയുടെ പ്രമേയത്തോട് തനിക് വിയോജിപ്പ് ഉണ്ടെന്നും നടി അടുത്തിടെ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ രാജസേനൻ.

'ആ വേഷം അവര്‍ക്ക് മാത്രമേ ചെയ്യാന്‍ പറ്റുള്ളൂ. ഞാനത് ജയറാമിനോട് സൂചിപ്പിച്ചിരുന്നു. എന്നെ ഫോണിൽ വിളിച്ചിരുന്നു ഉര്‍വശി. ജയറാം കഥ പറഞ്ഞു, എനിക്ക് ഒന്നും മനസിലായില്ല രണ്ട് ദിവസത്തിനകം ഞാന്‍ എറണാകുളം വരും ഒന്ന് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. കാണാം, എന്റെ കയ്യിലുള്ള വണ്‍ ലൈനും കൊണ്ടു വരാമെന്ന് പറഞ്ഞു. അവര്‍ ഇരുന്ന് ആ വണ്‍ ലൈന്‍ വായിച്ചു. അതോടെ എല്ലാ ആശങ്കയും മാറി. നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ചെയ്തത്.
അവര്‍ ഒരു കാര്യം കൂടി ചേര്‍ത്തു പറഞ്ഞിരുന്നു, എനിക്ക് ആ സിനിമയ്ക്ക് സ്റ്റേറ്റ് അവാര്‍ഡും കിട്ടിയെന്ന്. അതിന് താഴെ വന്ന ട്രോളുകള്‍ കണ്ടിരുന്നല്ലോ. ഞാന്‍ അതിന് മറുപടി കൊടുക്കേണ്ടതില്ല. ഇങ്ങനൊക്കെ ചിലര്‍ പറയും, അതൊന്നും നമ്മള്‍ അധികം ശ്രദ്ധിക്കേണ്ടതില്ല. മധുചന്ദ്രലേഖ വ്യത്യസ്തമായൊരു സിനിമയാണെന്നും നന്നായി ഓടിയതാണെന്നും അതിലെ നായികയ്ക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയതാണെന്നും എനിക്ക് ബോധ്യമുണ്ട്. അതിനാല്‍ എനിക്ക് എന്നും ആ സിനിമയോട് സ്‌നേഹമുണ്ട്. മാത്രമല്ല, ഒരാളും അങ്ങനൊരു കഥ പറഞ്ഞിട്ടുമില്ല. അങ്ങനൊരു കഥ പറയാന്‍ ആരും ധൈര്യം കാണിച്ചിട്ടില്ല', രാജസേനന്റെ വാക്കുകൾ.
മംമ്ത മോഹൻദാസ്, കൊച്ചിൻ ഹനീഫ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങി വമ്പൻ താരനിര അണിനിരന്ന സിനിമയാണ് മധുചന്ദ്രലേഖ. സമദ് മങ്കട നിർമിച്ച സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത് രഘുനാഥ് പാലേരി ആയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നു.
Content Highlights: Rajasenan has spoken about one of his films that enjoyed commercial success and also earned Urvashi a State Award. He remarked that while the film was widely appreciated, its storytelling and narrative strengths have not received the recognition they deserve, sparking discussion among cinema enthusiasts.