വൈഭവിന്റെ അരങ്ങേറ്റം വൈകും?; അയർലൻഡ് പരമ്പരയ്ക്ക് ആശങ്കയായി ബെൽഫാസ്റ്റിലെ വംശീയ കലാപം

മത്സരങ്ങൾ നടത്തുന്ന കാര്യത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കുമെന്ന് ക്രിക്കറ്റ് അയർലൻഡ് ഔദ്യോഗിക പ്രസ്താവനയിറക്കി

വൈഭവിന്റെ അരങ്ങേറ്റം വൈകും?; അയർലൻഡ് പരമ്പരയ്ക്ക്  ആശങ്കയായി ബെൽഫാസ്റ്റിലെ വംശീയ കലാപം
dot image

ഇന്ത്യ-അയർലൻഡ് ടി 20 പരമ്പര നടക്കില്ലേ, വൈഭവിന്റെ അരങ്ങേറ്റം വൈകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ.


ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന അയർലൻഡ് പര്യടനത്തിന് തൊട്ടുമുൻപ് ആതിഥേയ രാജ്യത്ത് വൻ വംശീയ കലാപവും അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടത് ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാഴ്ത്തുന്നത്.

ജൂൺ 26, 28 തീയതികളിൽ ഇന്ത്യയും അയർലൻഡും തമ്മിലുള്ള രണ്ട് ട്വന്റി-20 മത്സരങ്ങൾ നടക്കേണ്ട ബെൽഫാസ്റ്റ് നഗരത്തിലാണ് നിലവിൽ കടുത്ത അശാന്തി നിലനിൽക്കുന്നത്. ഒരു കുടിയേറ്റക്കാരൻ പ്രാദേശിക നിവാസിയെ കത്തിക്കൊണ്ട് കുത്തി പരിക്കേൽപ്പിച്ചതിനെത്തുടർന്നാണ് വടക്കൻ അയർലൻഡിൽ അഭയാർത്ഥി വിരുദ്ധ പ്രക്ഷോഭങ്ങളും അക്രമങ്ങളും ആരംഭിച്ചത്.

സ്ഥിതിഗതികൾ വഷളായതോടെ വരാനിരിക്കുന്ന പ്രാദേശിക ആഭ്യന്തര മത്സരങ്ങൾ നടത്തുന്ന കാര്യത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കുമെന്ന് ക്രിക്കറ്റ് അയർലൻഡ് ഔദ്യോഗിക പ്രസ്താവനയിറക്കി. ഈ കലാപം ഇന്ത്യക്കെതിരെയുള്ള അന്താരാഷ്ട്ര പരമ്പരയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ബോർഡ്. കാരണം സാമ്പത്തികമായി അയർലൻഡ് ബോർഡിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈ ഇന്ത്യൻ പര്യടനം.

സുഡാനിൽ നിന്നുമുള്ള 30 വയസ്സുകാരനായ ഒരു അഭയാർത്ഥി, നാട്ടുകാരനായ ഒരാളെ കത്തികൊണ്ട് കുത്തി കാഴ്ചശക്തി ഇല്ലാതാക്കിയതാണ് പ്രകോപനത്തിന് കാരണമായത്. ഇതോടെ കുടിയേറ്റ വിരുദ്ധ നിയമങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച സമാധാനപരമായ പ്രതിഷേധങ്ങൾ പിന്നീട് വലിയ അക്രമങ്ങളിലേക്ക് വഴിമാറുകയായിരുന്നു.

content highlights:vaibhav-sooryavanshi-india-debut-in-doubt-due-to-belfast-riots-ireland-t20-series

dot image
To advertise here,contact us
dot image