സിഗരറ്റ് റൂമിൽ കൊണ്ട് തരും, എന്ത് വേണമെന്ന് പറഞ്ഞാൽ മതി, എന്നെ അമൽ നീരദ് പ്രത്യേകം നോക്കിയിരുന്നു; നിസ്താര്‍

സിഗരറ്റ് വാങ്ങിക്കാൻ ഒന്നും വെളിയിൽ പോകണ്ട എന്ത് വേണമെന്ന് വെച്ചാൽ അവിടെ കൊണ്ടു തരും എന്ന്. മൂന്ന് സെറ്റിലും എന്റെ അടുത്ത് അങ്ങനെ ഇടപെട്ടിട്ടുണ്ട്.

സിഗരറ്റ് റൂമിൽ കൊണ്ട് തരും, എന്ത് വേണമെന്ന് പറഞ്ഞാൽ മതി, എന്നെ അമൽ നീരദ് പ്രത്യേകം നോക്കിയിരുന്നു; നിസ്താര്‍
dot image

മലയാളികൾക്ക് സുപരിചിതനായ നടനാണ് നിസ്താര്‍ സേട്ട്. നാടകവേദികളിൽ നിന്ന് സിനിമയിലേക്കും സീരിയലുകളിലേക്കും എത്തുകയായിരുന്നു നടൻ. അമൽ നീരദ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നിസ്താര്‍ അദ്ദേഹവുമായി സൗഹൃദവും കാത്തു സൂക്ഷിക്കുന്നുണ്ട്. അമൽ തന്നെ പ്രത്യേകം പരിഗണിച്ചിരുന്നുവെന്ന് പറയുകയാണ് നിസ്താർ ഇപ്പോൾ. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഞാൻ ഒരിക്കൽ വരത്തിന്റെ ഷൂട്ടിന് ഇടയ്ക്ക്, ഷൂട്ട് ഇല്ലാത്ത ഒരു ദിവസം സിഗരറ്റ് വാങ്ങിക്കാൻ വേണ്ടി പുറത്തോട്ട് പോയി വണ്ടി എടുത്തിട്ട്. ഇദ്ദേഹം എതിരെ ഓപ്പോസിറ്റ് വരുകയാണ്, ജ്യോതിമയ് കൂടെ ഉണ്ട്. എവിടെ പോകുന്നുവെന്ന് ചോദിച്ചു, ഞാൻ സിഗരറ്റ് വാങ്ങിക്കാൻ ഇറങ്ങി എന്ന് പറഞ്ഞപ്പോൾ സോർട്ടിൽ ഇരുന്നാൽ മതി സിഗരറ്റ് അവിടെ എത്തും ഏതാണെന്ന് പറഞ്ഞാൽ മതി എന്ന് അദ്ദേഹം പറഞ്ഞു. ഇന്നിപ്പോൾ ഇറങ്ങിയ സ്ഥിതിക്ക് പോയി വരാം എന്ന് പറഞ്ഞു. അടുത്ത ദിവസം കാണുമ്പോൾ എന്റെ അടുത്ത് പറഞ്ഞു സിഗരറ്റ് വാങ്ങിക്കാൻ ഒന്നും വെളിയിൽ പോകണ്ട എന്ത് വേണമെന്ന് വെച്ചാൽ അവിടെ കൊണ്ടു തരും എന്ന്. മൂന്ന് സെറ്റിലും എന്റെ അടുത്ത് അങ്ങനെ ഇടപെട്ടിട്ടുണ്ട്.

ഭീഷ്മുടെ സെറ്റിലും അത്തരത്തിൽ തന്നെ ആയിരുന്നു, എന്റെ കാര്യങ്ങൾ പ്രത്യേകം നോക്കിയിരുന്നു. എന്തിനാണ് അത് ചെയ്യുന്നത് എന്ന് വെച്ചാൽ എനിക്ക് അറിയില്ല. ഞാൻ അത് അങ്ങനെ ചോദിച്ചിട്ടില്ല. പക്ഷേ നല്ല സൗഹൃദം ഉണ്ട്, ബോഗൻവില്ലയുടെ സെറ്റിൽ ഞാൻ ഒരിക്കൽ ചോദിച്ചു, ഞാൻ സെറ്റിൽ അദ്ദേഹത്തെ അമൽ സാറേ എന്ന് വിളിക്കുന്നു, എന്നെക്കാൾ വളരെ പ്രായം കുറവാണ് എനിക്ക് വേണമെങ്കിൽ അമൽ എന്ന് വിളിക്കാം, അമലിന് വേണമെങ്കിൽ എന്നെ നിസാർ എന്ന് വിളിക്കാം പക്ഷെ എന്നെ നിസ്സാർക്ക എന്നാണ് വിളിക്കുന്നത്.

പിന്നെ നിങ്ങൾ എനിക്ക് സെറ്റിൽ ബുദ്ധിമുട്ടുണ്ടാകുന്ന ആളല്ല, എങ്ങനെ ചെയ്യണം ഏത് ചെയ്യണം ഏത് അളവ് ചെയ്യണം എന്ന് ഞാൻ ഇതുവരെ മൂന്ന് സിനിമയക്കും പറഞ്ഞു തരേണ്ടി വന്നിട്ടില്ല പിന്നെ ഒന്ന് സെറ്റിന് പുറത്തും നിങ്ങൾ എനിക്ക് ബുദ്ധിമുട്ട ഉണ്ടാക്കുന്നില്ല. ഷൂട്ട് ഇല്ലെങ്കിൽ പുറത്ത് പോവാറില്ല, അത് തന്നെയാണ് കാരണം എന്ന് പറഞ്ഞു. അവർ ആഗ്രഹിക്കുന്നത് ഡിസിപ്ലിൻ നിലനിർത്താറുണ്ട്. നമുക്ക് ആ അച്ചടക്കം കൊടുക്കാൻ പറ്റിയാൽ മതി എന്നുള്ളതാണ്,' നിസ്താർ പറഞ്ഞു.


Content Highlights: Nistar Seth stated that director Amal Neerad was particularly attentive and supportive on set, ensuring a smooth and hassle-free shooting experience without any difficulties.

dot image
To advertise here,contact us
dot image