സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകന്റെ നിയമനം; പ്രതികളുടെ ദൗർബല്യം അറിയുന്ന ഒരാൾ വരുന്നത് നല്ലത്: കെ മുരളീധരൻ

നിപയില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും കളക്ടര്‍ക്ക് പരിചയക്കുറവുണ്ടെന്നും മന്ത്രി

സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകന്റെ നിയമനം; പ്രതികളുടെ ദൗർബല്യം അറിയുന്ന ഒരാൾ വരുന്നത് നല്ലത്: കെ മുരളീധരൻ
dot image

തിരുവനന്തപുരം: സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതില്‍ ന്യായീകരണവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. താന്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.

പ്രതികളുടെ ദൗര്‍ബല്യം അറിയാവുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായ കെ ബി പ്രദീപിനെയാണ് ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത്. ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. എന്നാല്‍ ഇദ്ദേഹത്തിന് വേണ്ടി പുതിയ പദവി നല്‍കുകയായിരുന്നു.

അതേസമയം നിയമനത്തിൽ സർക്കാരിനെ വിമർശിച്ച് മുൻ മന്ത്രി വി എൻ വാസവൻ രംഗത്തെത്തി.
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണ് നടന്നതെന്ന് വി എൻ വാസവൻ പറഞ്ഞു. 'ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് കെ ബി പ്രദീപിനെ നിയമിച്ചത്. സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ ഉള്ള ശ്രമം യുഡിഎഫ് സർക്കാർ നടത്തുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനം', വി എൻ വാസവൻ കൂട്ടിച്ചേർത്തു.

നിപയില്‍ വന്ന ആശയക്കുഴപ്പത്തിലും മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു. നിപയില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനം കഴിഞ്ഞാണ് വൈറോളജി ലാബിലെ ഫലം തനിക്ക് ലഭിച്ചത്. ഔദ്യോഗികമായി ലഭിക്കാതെ തനിക്കൊന്നും പറയാന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയാല്‍ കളക്ടര്‍ മന്ത്രിയെ അറിയിക്കേണ്ടതാണ്. കളക്ടര്‍ പുതിയ ആളാണെന്നും പരിചയക്കുറവുണ്ടെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ പൂനെയില്‍ നിന്നുള്ള ഫലം ലഭിച്ചില്ലെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പൂനെയില്‍ നിന്നുള്ള ഫലം ഇന്നലെ ഉച്ചയോടെ തന്നെ ലഭിച്ചെന്നും രോഗിക്ക് നിപ സ്ഥിരീകരിച്ചെന്നും കോഴിക്കോട് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഈ ആശയക്കുഴപ്പത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Content Highlights: Responding to criticism, Devaswom Minister K. Muraleedharan justified the appointment of the Smart Creations lawyer as the department's special counsel, stating that the decision was made based on legal considerations.

dot image
To advertise here,contact us
dot image