ഇന്ത്യ എ ടീമിനെ തോല്‍പ്പിച്ച് അഫ്ഗാനിസ്താന്‍ എ ടീം; ജയം ഡിഎല്‍എസ് നിയമപ്രകാരം

പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും (84), റുതുരാജ് ഗെയ്ക്വാദിന്റെയും (66), തിലക് വര്‍മയുടെയും (66), വൈഭവ് സൂര്യവംശിയുടേയും (44) ബാറ്റിങ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നു

ഇന്ത്യ എ ടീമിനെ തോല്‍പ്പിച്ച് അഫ്ഗാനിസ്താന്‍ എ ടീം; ജയം ഡിഎല്‍എസ് നിയമപ്രകാരം
dot image

മഴ കളിച്ചതോടെ അഫ്ഗാനിസ്താന്‍ എ ടീമിനെതിരെ തോല്‍വി വഴങ്ങി ഇന്ത്യ എ ടീം. മഴനിയമപ്രകാരം നാലുറണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും (84), റുതുരാജ് ഗെയ്ക്വാദിന്റെയും (66), തിലക് വര്‍മയുടെയും (66), വൈഭവ് സൂര്യവംശിയുടേയും (44) മികച്ച ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തിരുന്നു.

അഫ്ഗാനിസ്താന് വേണ്ടി അബ്ദുള്ള അഹ്‌മദസി അഞ്ചുവിക്കറ്റെടുത്തു. ഫര്‍മാനുള്ള മൂന്നുവിക്കറ്റ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ ഇമ്രാന്റെയും (75), ബഹിര്‍ ഷായുടെയും (51) മികവില്‍ കൂറ്റന്‍ സ്‌കോറിനെ പിന്തുടര്‍ന്നു. എന്നാല്‍ ഇടയ്ക്ക് മഴയെത്തി കളി തടസ്സപ്പെടുത്തി.

മത്സരം മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയില്ലെന്ന സാഹചര്യത്തിലാണ് അഫ്ഗാനിസ്താനെ മഴനിയമപ്രകാരം ജയിച്ചതായി പ്രഖ്യാപിച്ചത്. ഇന്ത്യക്കുവേണ്ടി അര്‍ഷാദ് ഖാനും അന്‍കുല്‍ റോയിയും ഓരോ വിക്കറ്റ നേടി.

content highlights: Afghanistan A defeats India A; Win via DLS method

dot image
To advertise here,contact us
dot image