ഇത് ചരിത്രം!; ഓസീസ് ടീമിൽ ഇടം നേടി ഇന്ത്യൻ വംശജൻ; ഹെഡിന് പകരം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടി20 ടീമില്‍ ഇടം നേടി ഇന്ത്യൻ വംശജനായ നിഖില്‍ ചൗധരി.

ഇത് ചരിത്രം!;  ഓസീസ് ടീമിൽ ഇടം നേടി ഇന്ത്യൻ വംശജൻ;  ഹെഡിന് പകരം
dot image

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടി20 ടീമില്‍ ഇടം നേടി ഇന്ത്യൻ വംശജനായ നിഖില്‍ ചൗധരി. ഈ മാസം 17-ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലെ പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചാൽ, 1964-ന് ശേഷം ഓസ്ട്രേലിയൻ പുരുഷ ടീമിനായി കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാകും ഡൽഹിയിൽ ജനിച്ച നിഖിൽ.

1964-ൽ കൊൽക്കത്ത ടെസ്റ്റിൽ ഓസീസിനായി കളിച്ച ഗുജറാത്ത് സ്വദേശി റെക്സ് സെല്ലേഴ്സ് ആണ് ഓസ്ട്രേലിയൻ ജേഴ്സി അണിഞ്ഞ ആദ്യത്തെ ഇന്ത്യൻ പുരുഷ താരം. വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ നിന്ന് മാറിനിൽക്കുന്ന ഓപ്പണര്‍ ട്രാവിസ് ഹെഡിന് പകരക്കാരനായാണ് 30-കാരനായ നിഖിലെ ഓസീസ് ടീമിലെടുത്തത്.

ഡൽഹിയിൽ ജനിച്ചുവളർന്ന നിഖിൽ ഇന്ത്യയിലാണ് ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെ പ്രതിനിധീകരിച്ച് 14 വൈറ്റ് ബോൾ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഹർഭജൻ സിംഗ്, ശുഭ്മൻ ഗിൽ, അഭിഷേക് ശർമ്മ എന്നിവർക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട നിഖിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ ട്രയൽസിലും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ബിഗ് ബാഷ് സീസണിൽ 180 സ്ട്രൈക്ക് റേറ്റിലാണ് നിഖിൽ പേസർമാർക്കെതിരെ റൺസ് അടിച്ചുകൂട്ടിയത്. ആകെ 153 സ്ട്രൈക്ക് റേറ്റിൽ 307 റൺസ് കഴിഞ്ഞ സീസണിൽ നിഖിൽ സ്വന്തമാക്കിയിരുന്നു.

ടി20-യിൽ മാത്രമല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും)ന്യൂ സൗത്ത് വെയ്ൽസിനെതിരെ സെഞ്ചുറിയും ക്വീൻസ്‌ലാൻഡിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവും നിഖിൽ സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷത്തെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്‍റെ ഭാഗവുമായിരുന്നു.

Content highlights: indian origin cricketer selected in australian team replaces travi -head historical moment

dot image
To advertise here,contact us
dot image