റണ്‍സെടുക്കും മുമ്പേ വീണത് മൂന്നുവിക്കറ്റുകള്‍; പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ഓസീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യരണ്ടു മത്സരങ്ങള്‍ ജയിച്ച് ബംഗ്ലാദേശ്, ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയിൽ ജയം

റണ്‍സെടുക്കും മുമ്പേ വീണത് മൂന്നുവിക്കറ്റുകള്‍; പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്
dot image

ഓസ്‌ട്രേലിയക്കെതിരായ ഏകദന പരമ്പ സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ഏകദിനത്തില്‍ അഞ്ചുവിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. മഴനിയമ പ്രകാരമാണ് ടീമിന്റെ ജയം. ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയിൽ ബംഗ്ലാദേശ് ജയിക്കുന്നത്.

ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയുടെ മാറ്റ് ഷോട്ട്, കൂപ്പര്‍ കോണൊലി, മാറ്റ് റെന്‍ഷോ എന്നിവരാണ് റണ്‍സെടുക്കും മുമ്പേ പുറത്തായത്. മാര്‍നസ് ലെബുഷെയ്‌നും (55), സേവിയര്‍ ബാര്‍റ്റ്‌ലറ്റുമാണ് (52) ടീമിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ജോഷ് ഇംഗ്ലിസും (34) പൊരുതി. ബംഗ്ലാദേശിനുവേണ്ടി ടസ്‌കിന്‍ അഹമ്മദും മുസ്തഫിസുര്‍ റഹ്‌മാനും മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി. തന്‍വിര്‍ ഇസ്ലാം രണ്ടുവിക്കറ്റെടുത്തു.


ബംഗ്ലാദേശിനുവേണ്ടി സൗമ്യ സര്‍ക്കാര്‍ (42), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (42), തൗഹീദ് ഹൃദോയ് (40) എന്നിവര്‍ മികച്ച പോരാട്ടം നടത്തി. ഇവരുടെ പ്രകടന മികവിലാണ് ബംഗ്ലാദേശ് ജയിച്ചത്.

content highlights: Three wickets fell before scoring a single run; Bangladesh clinches the series

dot image
To advertise here,contact us
dot image