

ഫുട്‌ബോള്‍ ലോകകപ്പില്‍ അത്ഭുതം കാണിക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്ന സ്‌പെയിന്‍ താരം ലമീന്‍ യമാലിന് യുണിസെഫിന്റെ അംഗീകാരം. സ്പാനിഷ് താരത്തെ യുണിസെഫ് ഗുഡ് വില്‍ അംബാസിഡറാക്കി നിയമിച്ചു. ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫുട്‌ബോള്‍ താരമാണ് ലമീന്‍ യമാല്‍.
കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന, കുട്ടികളുടെ കായികപരമായ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ മുഖ്യ പ്രചാരകനായി ഇനിമുതല്‍ ലമീന്‍ യമാലുണ്ടാകും. യുണിസെഫ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതൊരു പുതിയ അധ്യായമാണെന്ന് യുണിസെഫ് കുറിച്ചു. കുട്ടികളുടെ അവകാശത്തിനായി നിലകൊള്ളാന്‍ അദ്ദേഹത്തിനാകും. കളികള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. കുട്ടികളുടെ അവകാശവും കളികളും എല്ലാം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും യുണിസെഫ് അധികൃതര്‍ പറഞ്ഞു. ലയണല്‍ മെസ്സി, ഡേവിഡ് ബെക്കാം തുടങ്ങിയവരെല്ലാം യുണിസെഫ് ഗുഡ്‌വില്‍ അംബാസിഡര്‍മാരായിട്ടുണ്ട്.
ലമീന്‍ യമാലിന്റെ മികവിലാണ് ഇത്തവണ സ്‌പെയിന്‍ ലോകകപ്പ് കളിക്കാനെത്തുന്നത്. മികച്ച സംഘത്തോടെയാണ് ടീം ലോകകപ്പ് കളിക്കുക. ബാഴ്‌സലോണ താരമായ യമാലിന്റെ എട്ട് സഹതാരങ്ങളും ലോകകപ്പിനുള്ള സ്‌പെയിന്‍ സംഘത്തിലുണ്ട്.
content highlights: Lamine Yamal becomes UNICEF Goodwill Ambassador