ഇത് മല്ലു അർജുൻ കോട്ട! 'ഹാപ്പി' റീ റിലീസ് ആഘോഷമാക്കി ആരാധകർ; വൈറലായി വീഡിയോ

തിയേറ്ററിന് അകത്തുനിന്നുള്ള സിനിമയുടെ ആഘോഷങ്ങളുടെയും ആരവങ്ങളുടെയും വിഡിയോകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്

ഇത് മല്ലു അർജുൻ കോട്ട! 'ഹാപ്പി' റീ റിലീസ് ആഘോഷമാക്കി ആരാധകർ; വൈറലായി വീഡിയോ
dot image

അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അര്‍ജുൻ. മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അര്‍ജുൻ എന്നാണ് വിളിക്കുന്നത്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു.
ഇതിൽ അല്ലുവിൻ്റെ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ഷോ വലിയ ആഘോഷങ്ങളോടെ വരവേൽക്കുകയാണ് മല്ലു അർജുൻ ആരാധകർ.

എറണാകുളം സവിത തിയേറ്ററിൽ ആണ് സിനിമയുടെ ആദ്യ പ്രദർശനം ആരംഭിച്ചത്. തിയേറ്ററിന് അകത്തുനിന്നുള്ള സിനിമയുടെ ആഘോഷങ്ങളുടെയും ആരവങ്ങളുടെയും വിഡിയോകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാട്ടുകൾക്കൊത്ത് ഡാൻസ് കളിക്കുകയും ഡയലോഗുകൾ ഏറ്റുപറയുകയും ചെയ്യുന്ന ആരാധകരുടെ വീഡിയോ ട്രെൻഡിങ്ങിലാണ്. കേരളത്തിൽ നിന്ന് വലിയ കളക്ഷൻ തന്നെ സിനിമ നേടുമെന്നാണ് പ്രതീക്ഷ.

4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 4k ഡോൾബി അറ്റ്മോസ്, 4k ഡിടിഎക്സ് എന്നീ ഫോർമാറ്റുകളിൽ സിനിമ പുറത്തിറങ്ങും. നേരത്തെ അല്ലുവിൻ്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ എട്ടിന് സിനിമ പുറത്തിറങ്ങും എന്നായിരുന്നു അറിയിച്ചിരുന്നത്. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു.. വാർത്തപ്രചരണം: പി. ശിവപ്രസാദ്.

Content Highlights: The re-release of the film Happy starring Allu Arjun has sparked massive celebrations among fans. Theatre visuals and fan gatherings have gone viral on social media, with supporters turning the event into a festive occasion, celebrating the actor’s early blockbuster in style.

dot image
To advertise here,contact us
dot image