വേനൽച്ചൂടിൽ വാഹന സുരക്ഷ ഉറപ്പാക്കാം; ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി ദുബായ് ആർടിഎ

ചൂടുകൂടിയ റോഡുകളിലൂടെ ഓടുമ്പോൾ ടയർ പൊട്ടാനുള്ള സാധ്യത കൂടുതലാണ്.

വേനൽച്ചൂടിൽ വാഹന സുരക്ഷ ഉറപ്പാക്കാം; ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി ദുബായ് ആർടിഎ
dot image

യുഎഇയിൽ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. കഠിനമായ വേനൽച്ചൂട് വാഹനങ്ങളുടെ എൻജിനെയും ടയറുകളെയും ദോഷകരമായി ബാധിക്കാൻ സാധ്യതയേറെയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക ‘സമ്മർ സേഫ്റ്റി’ ക്യാമ്പയിന്റെ ഭാഗമായാണ് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.

കൃത്യമായ ഇടവേളകളിൽ വാഹനം പരിശോധിച്ച് പരിപാലിക്കുന്നത് വഴി റോഡപകടങ്ങളും പെട്ടെന്നുണ്ടാകുന്ന തകരാറുകളും ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഡയറക്ടർ അഹമ്മദ് അൽ ഖസീമി വ്യക്തമാക്കി. ചൂടുകൂടിയ റോഡുകളിലൂടെ ഓടുമ്പോൾ ടയർ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് ടയറുകളിലെ വായുവിന്റെ അളവ് കൃത്യമാണെന്ന് ഉറപ്പുവരുത്തുക, എൻജിൻ അമിതമായി ചൂടാകുന്നത് തടയാൻ എൻജിൻ ഓയിൽ, റേഡിയേറ്റർ കൂളന്റ് എന്നിവയുടെ അളവ് കൃത്യമായ തോതിലാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

വാഹനത്തിനടിയിൽ നിന്ന് ഓയിലോ വെള്ളമോ ചോരുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് ഒരു ശീലമാക്കുക, വിൻഡ്‌ഷീൽഡുകൾ, കണ്ണാടികൾ, ലൈറ്റുകൾ എന്നിവ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവും നിർദ്ദേശങ്ങളിലുണ്ട്. എയർ കണ്ടീഷണറും ബ്രേക്കുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വാഹനം അമിതമായി ചൂടാകുന്നത് തടയാൻ സാധ്യമാകുന്നിടത്തെല്ലാം തണലുള്ള സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ.

വാഹനത്തിനുള്ളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നത് അതീവ അപകടകരമാണെന്ന് ആർടിഎ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. എസി ഓണാക്കിയിട്ടാണെങ്കിൽ പോലും നിമിഷങ്ങൾക്കുള്ളിൽ വാഹനത്തിനുള്ളിലെ താപനില മാരകമായ അളവിൽ ഉയർന്നേക്കാം. ഇത് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. അതിനാൽ എത്ര കുറഞ്ഞ സമയത്തേക്കാണെങ്കിൽ പോലും കുട്ടികളെ ഒരു കാരണവശാലും വാഹനത്തിൽ തനിച്ചാക്കി പോകരുതെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Dubai RTA has issued safety guidelines for drivers to ensure vehicle protection during extreme summer heat, advising essential precautions for safer travel conditions.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us