

സൂര്യകുമാർ യാദവിന്റെ പകരക്കാരനായി ശ്രേയസ് അയ്യർ തന്നെ നായകനായി വരുമെന്നു റിപ്പോർട്ടുകൾ. ടി20 ഫോർമാറ്റിൽ ശ്രേയസിനെ നായകനായി ശനിയാഴ്ച പ്രഖ്യാപിമിക്കുമെന്നാണ് വിവരം. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും.
ഐപിഎല്ലിൽ വിസ്മയം പുറത്തെടുത്ത വണ്ടർ കിഡ് വൈഭവ് സൂര്യവംശിയ്ക്ക് സീനിയർ ടീമിലേക്ക് വാതിൽ തുറക്കുമെന്നും റിപ്പോർട്ടുണ്ട്.
ബിസിസിഐയുടെ അപെക്സ് കൗൺസിൽ ഇന്നലെ യോഗം ചേർന്നിരുന്നു. ഓൺലൈനായി ചേരുന്ന യോഗത്തിൽ പുതിയ ക്യാപ്‌റ്റനെക്കുറിച്ചുള്ള ചർച്ചകൾ അനൗദ്യോഗികമായി നടന്നെന്നാണ് സൂചന. സമവായത്തെലെത്തിയതായാണ് വിവരം.
2028 ലൊസാഞ്ചലസ് ഒളിംപിക്‌സും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ട് ടി20 സ്‌ക്വാഡിനെ അഴിച്ചുപണിയാൻ ഒരുങ്ങുകയാണ് ബിസിസിഐ. വൈഭവ് സൂര്യവംശിയടക്കം ഐപിഎല്ലിൽ മിന്നും ഫോമിൽ കളിച്ച താരങ്ങൾക്ക് ടീമിൽ ഇടം കിട്ടിയേക്കും. അതേസമയം ക്യാപ്റ്റൻസി നഷ്ടപ്പെട്ട സൂര്യ ടീമിൽ പോലും ഉണ്ടാകാൻ സാധ്യതയില്ലെന്നും ഉറപ്പായെന്നാണ് വിവരം.
സഞ്ജു സാംസണിനെ ടീമിന്റെ നായകനാക്കാൻ അതിനിടെ കോച്ച് ഗൗതം ഗംഭീർ താത്പര്യം എടുത്തതായി നേരത്തെ വിവരമുണ്ടായിരുന്നു. എന്നാൽ അജിത് അഗാർക്കാർ അടക്കമുള്ള സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾക്ക് ഗംഭീറിന്റെ അഭിപ്രായത്തോട് യോജിപ്പില്ല.
സ്ഥിരതയാർന്ന പ്രകടനമല്ല സഞ്ജുവിന്റേത് എന്നും ദീർഘകാല നായകസ്ഥാനത്തിന് ഇപ്പോൾ പരിഗണിക്കാൻ സമയം ആയിട്ടില്ലെന്നുമാണ് മുഖ്യ സെക്ടർ അജിത് അഗാർക്കർ അടക്കമുള്ളവരുടെ അഭിപ്രായം. ഇതാണ് ശ്രേയസിനു കാര്യങ്ങൾ സുഗമമാക്കിയത്.
content highlights:shreyas iyer captain vaibhav suryavanshi selected india t20 squad