ലോർഡ്‌സിൽ ബാറ്റിംഗ് തകർച്ച; ആദ്യം ഇംഗ്ലണ്ടിന്; തൊട്ടുപിന്നാലെ കിവീസിനും

ബാറ്റർമാരുടെ ശവപ്പറമ്പായി ഇംഗ്ലണ്ട്- ന്യൂസിലാൻഡ് ഒന്നാം ടെസ്റ്റ്.

ലോർഡ്‌സിൽ ബാറ്റിംഗ് തകർച്ച; ആദ്യം ഇംഗ്ലണ്ടിന്; തൊട്ടുപിന്നാലെ കിവീസിനും
dot image

ബാറ്റർമാരുടെ ശവപ്പറമ്പായി ഇംഗ്ലണ്ട്- ന്യൂസിലാൻഡ് ഒന്നാം ടെസ്റ്റ്. ലോര്‍ഡ്സില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ദിനം 140റണ്‍സിന് ഓള്‍ ഔട്ടായി.

56 റണ്‍സെടുത്ത ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ന്യൂസിലന്‍ഡിന് വേണ്ടി കെയ്ൽ ജാമിസണ്‍ 62 റണ്‍സിന് 5 വിക്കറ്റെടുത്തപ്പോള്‍ നഥാന്‍ സ്മിത്ത് മൂന്നും വില്യം ഒറൗർക്കെ രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡിന് ഒല്ലി റോബിന്‍സണ്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 3 വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ദിനം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 61 എന്ന നിലയിലാണ് കിവീസ്. ഇംഗ്ലണ്ടിന് വേണ്ടി ഒലി റോബിൻസൺ നാല് വിക്കറ്റും ഗസ് അറ്റ്കിൻസൺ, ജോഷ് ടങ് എന്നിവർ ഓരോ വിക്കറ്റും നേടി.

content highlights:england vs new zealand lords test match batting collapse both teams struggle

dot image
To advertise here,contact us
dot image