സഞ്ജുവല്ല, അഫ്ഗാൻ പരമ്പരയിൽ വിരാടിന് പകരം മറ്റൊരു CSK താരം!

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് സൂപ്പർ താരം വിരാട് കോഹ്‌ലി പുറത്തായി

സഞ്ജുവല്ല, അഫ്ഗാൻ പരമ്പരയിൽ വിരാടിന് പകരം മറ്റൊരു CSK താരം!
dot image

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് സൂപ്പർ താരം വിരാട് കോഹ്‌ലി പുറത്തായി. ഹാം സ്ട്രിംഗ് ഇഞ്ചുറിയാണ് താരത്തിന് വില്ലനായത്. കോഹ്‌ലി വിട്ടു നില്‍ക്കുമെന്ന് ഉറപ്പായതോടെ പകരക്കാരനെക്കുറിച്ചുള്ള ചര്ച്ചകളും സജീവം.

മലയാളി താരം സഞ്ജു സാംസണെ കോലിക്ക് പകരം ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കെ എല്‍ രാഹുലും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി ഉള്ളതിനാല്‍ മൂന്നാമതൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ പരിഗണിക്കാനിടയില്ലെന്നാണ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ സാഹചര്യത്തില്‍ പകരക്കാരനായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്ക്‌വാദിനെ ഏകദിന ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചനകൾ. നിലവിൽ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ 'എ' ടീമിന്‍റെ ഭാഗമാണ് ഗെയ്ക്‌വാദ്. ഗെയ്ക്‌വാദിനെ സീനിയർ ടീമിലേക്ക് ഉയർത്തുകയാണെങ്കിൽ, പകരം ആര്‍സിബി നായകന്‍ രജത് പടിദാർ ഇന്ത്യ 'എ' ടീമിലിടം പിടിച്ചേക്കും. അഫ്ഗാനിസ്ഥാൻ കൂടി പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കായി ഇന്ത്യ 'എ' ടീം ശ്രീലങ്കയിലേക്ക് തിരിക്കാനിരിക്കുകയാണ്.

ജൂൺ 13-ന് ധർമ്മശാലയിലാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ഏകദിന മത്സരം. രണ്ടാമത്തെ മത്സരം ജൂൺ 17-ന് ലഖ്‌നൗവിലും മൂന്നാമത്തേത് ജൂൺ 20-ന് ചെന്നൈയിലും നടക്കും. അഫ്ഗാൻ പരമ്പരയ്ക്ക് ശേഷം ജൂലൈ 14 മുതൽ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

ഇന്ത്യൻ ഏകദിന ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.

content highlights:csk star to replace virat kohli in india vs afghanistan odi series not sanju samson

dot image
To advertise here,contact us
dot image