'ടെസ്റ്റിലെ സ്ഥിര സാന്നിധ്യമായ ജഡേജ കൂടെയില്ലാത്തത് വലിയ നഷ്ട്ടം തന്നെയാണ്'; കുല്‍ദീപ് യാദവ്

കഴിഞ്ഞ പതിനഞ്ച് വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ്, ഇന്ത്യയുടെ ഇതിഹാസ സ്പിൻ കൂട്ടുകെട്ടായ രവിചന്ദ്രൻ അശ്വിൻ രവീന്ദ്ര ജഡേജ എന്നിവർ ഇല്ലാതെ ഇന്ത്യൻ ടെസ്റ്റ് ടീം സ്വന്തം മണ്ണിൽ മത്സരത്തിനായി ഇറങ്ങുന്നത്

'ടെസ്റ്റിലെ സ്ഥിര സാന്നിധ്യമായ ജഡേജ കൂടെയില്ലാത്തത് വലിയ നഷ്ട്ടം തന്നെയാണ്'; കുല്‍ദീപ് യാദവ്
dot image

വരുന്ന ജൂൺ ആറിന് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വന്തം നാട്ടിൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നതിനായി തയ്യാറെടുക്കുകയാണ്.മത്സരത്തിൽ ഇന്ത്യൻ ബൗളർ കുല്‍ദീപ് യാദവ് കളത്തിലിറങ്ങുകയാണെങ്കില്‍, കരിയറിലുടനീളം താരത്തിന് തുണയായിരുന്ന അശ്വിൻ, ജഡേജ എന്നി ഇതിഹാസ താരങ്ങളുടെ സാന്നിധ്യമില്ലാതെ കളത്തിലിറങ്ങുന്ന ആദ്യ ടെസ്റ്റ് മത്സരം കൂടിയായിരിക്കും അത്. ടെസ്റ്റ് മത്സരങ്ങളിലെ നിത്യ സാന്നിധ്യമായിരുന്ന രവീന്ദ്ര ജഡേജയുടെയും ഒപ്പം ടീമില്‍ നിന്ന് ഒഴുവാക്കപ്പെട്ട അക്ഷര്‍ പട്ടേലിന്റെയും കുറവ് ഡ്രസ്സിംഗ് റൂമില്‍ പ്രകടമാകുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കുൽദീപ് യാദവ്.

'രവീന്ദ്ര ജഡേജ സ്ഥിരമായി ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന താരമാണ്, അദ്ദേഹം കൂടെയില്ലാത്തത് വലിയ നഷ്ട്ടം തന്നെയാണ്. ഒപ്പം അക്‌സര്‍ പട്ടേലിനെയും ഞങ്ങള്‍ ഉറപ്പായും മിസ്സ് ചെയ്യും. എന്നാല്‍ ഞങ്ങളുടെ തയ്യാറെടുപ്പുകള്‍ വളരെ മികച്ചത് തന്നെയാണ്. മാനവ് സുതര്‍, ഹര്‍ഷ് ദുബെ എന്നിവർ തുടങ്ങി നിരവധി യുവതാരങ്ങളും ടീമിലുണ്ട്. ഒപ്പം വാഷിംഗ്ടണ്‍ സുന്ദറും ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമാണ്', കുല്‍ദീപ് യാദവ് വ്യക്തമാക്കി. ഹര്‍ഷ് ദുബെ, മാനവ് സുതര്‍ എന്നിവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൂര്‍ണ്ണമായും തുടക്കക്കാരാണെങ്കിലും, ആ പരിചയക്കുറവ് അവരുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് കുല്‍ദീപ് ഉറപ്പിച്ചു തന്നെ പറയുന്നു.

ഇന്ത്യൻ ടീമിന്റെ ആഭ്യന്തര ക്രിക്കറ്റ് ഘടനയും ഒപ്പം നടത്തിവരുന്ന എല്ലാ പരിശീലന പരിപാടികളും വെല്ലുവിളികളെ നേരിടാന്‍ യുവതാരങ്ങളെ പ്രാപ്തരാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ്, ഇന്ത്യയുടെ ഇതിഹാസ സ്പിൻ കൂട്ടുകെട്ടായ രവിചന്ദ്രൻ അശ്വിൻ രവീന്ദ്ര ജഡേജ എന്നിവർ ഇല്ലാതെ ഇന്ത്യൻ ടെസ്റ്റ് ടീം സ്വന്തം മണ്ണിൽ മത്സരത്തിനായി ഇറങ്ങുന്നത്.

Content highlight: Kuldeep Yadav miss Ravindra Jadeja Afganistan test match

dot image
To advertise here,contact us
dot image