

ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് ആര് എത്തും എന്നതിന്റെ ചർച്ചകൾ സജീവമാവുകയാണ്. അടുത്ത ക്യാപ്റ്റൻ ആരാകും എന്നതിൽ പല മുൻ താരങ്ങളും തങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയില്ലാത്ത താരം ആരെന്ന് വിലയിരുത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം സാബ കരിം. സബയുടെ അഭിപ്രായത്തിൽ ഹർദിക് പാണ്ഡ്യയാണ് സൂര്യകുമാറിന്റെ പകരക്കാരനാകാൻ സാധ്യതയില്ലാത്ത ആ താരം.
'ഹാർദിക് പാണ്ഡ്യയെ നായകസ്ഥാനത്തേക്ക് സെലക്ടർമാർ പരിഗണിക്കാൻ സാധ്യതയില്ല. കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് പ്ലേഓഫിൽ കടന്നെങ്കിലും ഹാർദിക്കിന്‍റെ നേതൃപാടവത്തെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നു. നിലവിലെ ഫോം വെച്ച് ഹാർദിക്കിന് ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം അർഹിക്കുന്നില്ല', സാബ കരിം വ്യക്തമാക്കി.
അതേസമയം, വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിലേക്ക് ഉടൻ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര (എ) പരമ്പരയിൽ താരം മികച്ച പ്രകടനം പുറത്തെടുത്താൽ വൈഭവിന് ഇന്ത്യൻ ടീമിലേക്ക് വിളി വന്നേക്കും. ഇതുപോലുള്ള അസാധാരണ പ്രതിഭകളെ ഉടൻ ടീമിലെടുത്ത് ഉയർത്തികൊണ്ട് വരണമെന്നതാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം.
Content highlight: Saba Karim says HardikPandya does not justify India captaincy on current form