

വീട്ടിലേക്ക് ഒരു സാധാരണ സ്മാർട്ട് ഫോണ്‍ അന്വേഷിച്ച് നടക്കുന്നവരാണോ? അല്ലെങ്കില്‍ കുറഞ്ഞ വിലയില്‍ 5G സപ്പോർട്ട്, മികച്ച ക്യാമറയും ബാറ്ററിയും , മികച്ച പ്രോസസർ എന്നിവയുള്ള ഒരു മൊബൈല്‍ ഫോണാണോ നിങ്ങള്‍ തേടുന്നത്. എങ്കില്‍ നിങ്ങള്‍ക്കായി ഇതാ 15,000-ൽ താഴെ വില വരുന്ന മികച്ച അഞ്ച് സ്മാർട്ട്ഫോണുകള്‍ പരിചയപ്പെടുത്തകയാണ് ഇവിടെ.
പെർഫോമൻസ് മുൻഗണന നൽകുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് Realme P4 Lite. ശക്തമായ പ്രോസസറും 5G സപ്പോർട്ടും മികച്ച ബാറ്ററി ലൈഫുമാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. ഗെയിമിംഗിനും ദിനേനയുള്ള സാധാരണ ഉപയോഗത്തിനും ഒരുപോലെ അനുയോജ്യമാണ്.
സംസങ് എന്ന ബ്രാൻഡിനോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്ന മോഡലാണ് Galaxy M16 5G. മികച്ച ഡിസ്പ്ലേ, യ ക്യാമറ, ദീർഘകാല സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ എന്നിവ ഈ ഫോണിനെ വേറിട്ടുനിർത്തുന്നു. ദീർഘകാല ഉപയോഗം ലക്ഷ്യമിടുന്നവർക്ക് മികച്ച ഓപ്ഷനാണ് Galaxy M16.
മികച്ച ബാറ്ററി ശേഷിയും ആകർഷകമായ ഡിസൈനും മികച്ച ഡിസ്‌പ്ലേയും Realme P3x 5Gയുടെ പ്രധാന പ്രത്യേകതകളാണ്. വിലയും ഫീച്ചറുകളും തമ്മിലുള്ള ബാലൻസ് കണക്കിലെടുത്താൽ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച വാല്യൂ-ഫോർ-മണി ഫോണുകളിൽ ഒന്നാണിത്.
കുറഞ്ഞ ബജറ്റിൽ ഗെയിമിംഗ് ഫോണ്‍ തേടുന്നവർക്ക് POCO M7 5G മികച്ച ഓപ്ഷനാണ്. ശക്തമായ പ്രോസസർ, സ്മൂത്ത് പെർഫോമൻസ്, 5G കണക്റ്റിവിറ്റി എന്നിവ ഈ ഫോണിന്റെ പ്രത്യേകതയാണ്.
പതിനായിരം രൂപയോളം വിലയിൽ തന്നെ വലിയ ഡിസ്‌പ്ലേയും മികച്ച ബാറ്ററിയും ലഭിക്കുന്ന മോഡലാണ് Infinix Note 50X 5G. കുറഞ്ഞ ബജറ്റിൽ കൂടുതൽ ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്ക് ഈ ഫോണ്‍ മികച്ച ഓപ്ഷനാണ്.
15000-ൽ താഴെയുള്ള വിഭാഗത്തിൽ ഇപ്പോൾ 5G സ്മാർട്ട്ഫോണുകളുടെ മത്സരം ശക്തമാണ്. അതിനാൽ ക്യാമറ, ബാറ്ററി, ഗെയിമിംഗ്, സോഫ്റ്റ്‌വെയർ അപ്ഡേറ്റ് എന്നിവയിൽ ഏതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് കണക്കിലെടുത്ത് ഫോൺ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
Content Highlights: The budget smartphone segment is packed with feature-rich devices offering 5G connectivity, capable processors, large batteries, and quality displays. For buyers looking to spend less than ₹15,000, models from Samsung, Realme, POCO, Vivo, and Infinix offer some of the best combinations of performance, battery life, and overall value in the market today.