കറുത്ത കുതിരകളാവാൻ ബെൽജിയം; ക്രൊയേഷ്യയെ തോൽപ്പിച്ച് ബിഗ് സിഗ്നൽ

ലോകകപ്പ്‌ ഫുട്‌ബോളിന്‌ മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ക്രൊയേഷ്യയെ വീഴ്‌ത്തി ബൽജിയം.

കറുത്ത കുതിരകളാവാൻ ബെൽജിയം; ക്രൊയേഷ്യയെ തോൽപ്പിച്ച് ബിഗ് സിഗ്നൽ
dot image

ലോകകപ്പ്‌ ഫുട്‌ബോളിന്‌ മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ക്രൊയേഷ്യയെ വീഴ്‌ത്തി ബൽജിയം. എതിരില്ലാത്ത രണ്ട്‌ ഗോളിനാണ്‌ ജയം. യൂറി ടിയെലെമൻസും റൊമേലു ലുക്കാക്കുവും ബൽജിയത്തിനായി വലകുലുക്കി.

ഒരു വർഷത്തിനുശേഷമാണ്‌ ലുക്കാക്കു ദേശീയ ടീമിനായി കളിക്കുന്നത്‌. പകരക്കാരനായെത്തി ലക്ഷ്യം കണ്ടു. ബൽജിയത്തിനായുള്ള 90–ാം ഗോളാണിത്‌. ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്‌.

ക്രൊയേഷ്യക്ക്‌ സ്ലൊവേനിയയുമായും ബൽജിയത്തിന്‌ ടുണീഷ്യയുമായും പരിശീലന മത്സരം ബാക്കിയുണ്ട്‌

മറ്റ്‌ മത്സരങ്ങളിൽ ഘാനയെ 1–1ന്‌ വെയ്‌ൽസ്‌ തളച്ചു. ഹെയ്‌ത്തി നാല്‌ ഗോളിന്‌ ന്യൂസിലൻഡിനെ തരിപ്പണമാക്കി. മൊറോക്കോ നാല്‌ ഗോളിന് മഗാസ്‌കറെയും കാനഡ 2–0ന്‌ ഉസ്‌ബെക്കിസ്ഥാനെയും തോൽപ്പിച്ചു. ഇന്ന്‌ സ്‌പെയ്‌ൻ ഇറാഖിനെയും ഫ്രാൻസ്‌ ഐവറികോസ്റ്റിനെയും നേരിടും.

content highlights:belgium beats croatia in friendly match euro 2026 dark horses signal

dot image
To advertise here,contact us
dot image