ജോട്ടയുടെ കുപ്പായം ഇനി റൂബന്‍ നെവസിന്; പോര്‍ച്ചുഗല്‍ ടീമിന്റെ ജേഴ്‌സി നമ്പര്‍ അനാച്ഛദനം ചെയ്തു

പോര്‍ച്ചുഗലിന് വേണ്ടി അവസാന മത്സരത്തില്‍ ജോട്ട ധരിച്ചിരുന്നത് 21-ാം നമ്പര്‍ ജേഴ്‌സിയായിരുന്നു

ജോട്ടയുടെ കുപ്പായം ഇനി റൂബന്‍ നെവസിന്; പോര്‍ച്ചുഗല്‍ ടീമിന്റെ ജേഴ്‌സി നമ്പര്‍ അനാച്ഛദനം ചെയ്തു
dot image

ഡിയേഗോ ജോട്ട ഇനിയില്ലെന്ന യാഥാര്‍ഥ്യവുമായി പോര്‍ച്ചുഗലിന് ഇനിയും പൊരുത്തപ്പെടാനായിട്ടില്ല. പെട്ടന്നൊരു നാള്‍ അദ്ദേഹം മടങ്ങിയതോടെ ടീമിന് വലിയ വിടവാണ് ഉണ്ടായത്. ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ലോകകപ്പ് കളിക്കേണ്ടിയിരുന്ന താരം. ലോകകപ്പ് ഫേവിററ്റുകളായ പോര്‍ച്ചുഗലിന് ഡിയേഗോ ജോട്ടയെ പക്ഷെ, ഒഴിവാക്കാനാകില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ അദൃശ്യനെങ്കിലും ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. 27 അംഗ പോര്‍ച്ചുഗല്‍ സ്‌ക്വാഡിലാണ് ഡിയേഗോ ജോട്ടയെ ടീമിന്റെ ഭാഗമാക്കിയത്.

എന്നാല്‍, കളിക്കളത്തില്‍ അദ്ദേഹം അവസാനമായി കളിച്ച ജേഴ്‌സി നമ്പര്‍ വീണ്ടും മൈതാനത്തിറങ്ങും. കഴിഞ്ഞദിവസം, പോര്‍ച്ചുഗലിന്റെ പരിശീലന സെഷനില്‍ നടന്ന ജേഴ്‌സി നമ്പര്‍ അനാച്ഛദന ചടങ്ങിലാണ് താരത്തിന്റെ നമ്പര്‍ ജോട്ടയുടെ അടുത്ത സുഹൃത്ത് റൂബന്‍ നെവസിന് നല്‍കിയത്. കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തില്‍ ജോട്ടയുടെ അദൃശ്യ സാന്നിധ്യത്തെക്കുറിച്ച് നെവസ് വാചാലനായിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഡിയേഗോ ജോട്ട കാറപകടത്തില്‍ കൊല്ലപ്പെട്ടത്.

പോര്‍ച്ചുഗലിന്റെ ആറാം നമ്പര്‍ ജേഴ്‌സി, മാത്യുസ് നുനെസ് ധരിക്കും. നുനോ മെന്‍ഡിസ് 25-ാം നമ്പര്‍ ജേഴ്‌സി ദധരിച്ചാകും കളിക്കുക. ഡിയേഗോ കോസ്റ്റ, നെല്‍സണ്‍ സെമെഡോ, റുബന്‍ ഡയസ്, ഡിയേഗോ ഡാലറ്റ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബ്രുണോ ഫെര്‍ണാണ്ടസ്, ഗോണ്‍സാലോ റാമോസ്, ബെര്‍നാര്‍ഡോ സില്‍വ, ജാവോ ഫെലിക്‌സ് എന്നിവര്‍ യഥാക്രമം 1, 2, 3, 5, 7, 8, 9, 10, 11 ജേഴ്‌സികള്‍ ധരിക്കും.

ലോകകപ്പില്‍ ഗ്രൂപ്പ് കെ-യിലാണ് പോര്‍ച്ചുഗല്‍. ഡിആര്‍ കോംഗോ, ഉസ്‌ബെകിസ്താന്‍, കൊളംബിയ ടീമുകള്‍ക്കെതിരെയാണ് ഗ്രൂപ്പുഘട്ട മത്സരങ്ങള്‍. ലോകകപ്പിന് മുമ്പ്, ഈമാസം ആറിന് ചിലിക്കെതിരെയും 11ന് നൈജീരിയക്കെതിരെയും പോര്‍ച്ചുഗല്‍ കളിക്കും.

content highlights: Jota's jersey now belongs to Rúben Neves; Portugal team's jersey numbers unveiled

dot image
To advertise here,contact us
dot image