പ്രതിഫലം ഏഴ് കോടിയിലധികം; കളിച്ചത് ഏഴിൽ കുറവ് മത്സരങ്ങൾ; IPL ലെ നഷ്ട കച്ചവടങ്ങൾ

ആർസിബിയുടെ കിരീട വിജയത്തോടെ തന്നെ വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ കൂടി അവസാനിച്ചിരിക്കുകയാണ്.

പ്രതിഫലം ഏഴ് കോടിയിലധികം; കളിച്ചത് ഏഴിൽ കുറവ് മത്സരങ്ങൾ; IPL ലെ നഷ്ട കച്ചവടങ്ങൾ
dot image

ആർസിബിയുടെ കിരീട വിജയത്തോടെ തന്നെ വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ കൂടി അവസാനിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ച താരങ്ങളിൽ ചിലർ നിരാശപ്പെടുത്തിയപ്പോൾ അപ്രതീക്ഷിത പ്രകടനം കാഴ്ച വെച്ച പല പുതിയ താരങ്ങളുണ്ട്.

എന്നാൽ വലിയ തുക മുടക്കി ഫ്രാഞ്ചൈസികള്‍ കൊണ്ടു വന്ന താരങ്ങളില്‍ പലരും കൂടുതൽ മത്സരങ്ങളിൽ കളിക്കാതിരുന്നതും കണ്ടു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. തോളിലും കൈമുട്ടിനുമേറ്റ പരിക്കു കാരണം ഈ സീസണിന്റെ ആദ്യ പകുതിയിലുടനീളം അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരികയായിരുന്നു.

11.75 കോടി രൂപയാണ് ഡിസില്‍ സ്റ്റാര്‍ക്കിന്റെ ഒരു വര്‍ഷത്തെ ശമ്പളം. ലീഗ് ഘട്ടത്തിലെ ഒമ്പതാമത്തെ മല്‍സരത്തിലാണ് സ്റ്റാര്‍ക്ക് ഒടുവില്‍ കളിക്കാനിറങ്ങിയത്.

സ്റ്റാര്‍ക്ക് എത്തുമ്പോഴേക്കും ഡിസി പോയിന്റ് പട്ടികയില്‍ താഴേക്കു പോയിക്കഴിഞ്ഞിരുന്നു. സീസണിലെ ശേഷിച്ച ആറു കളിയിൽ ഓസീസ് ഇടംകൈയന്‍ പേസര്‍ പന്തെറിഞ്ഞു. 11 വിക്കറ്റുള്‍ വീഴ്ത്താനും അദ്ദേഹത്തിനായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ വെറ്ററന്‍ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് ലിസ്റ്റില്‍ അടുത്തത്. പുതുമുഖ പേസര്‍മാരായ പ്രഫുല്‍ ഹിംഗെ, സാക്വിബ് ഹുസൈന്‍ എന്നിരെ വച്ച് എസ്ആര്‍എച്ച് നടത്തിയ പരീക്ഷണം ക്ലിക്കായി. ഇതോടെയാണ് മുന്‍ പര്‍പ്പിള്‍ ക്യാപ്പ് വിന്നര്‍ കൂടിയായ ഹര്‍ഷല്‍ ബെഞ്ചിലായത്.

സീസണിലെ ആദ്യത്തെ നാലു മല്‍സരങ്ങളിലും പന്തെറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു കിട്ടിയില്ല. പിന്നീട് സീസണിന്റെ അവസാനത്തേക്ക് ഒരു മല്‍സരത്തില്‍ കൂടി ഹര്‍ഷലിനെ പരീക്ഷിച്ചെങ്കിലും അതും വിക്കറ്റില്ല. അഞ്ചു കളിയില്‍ ഒു വിക്കറ്റ് പോലുമില്ലാതെയാണ് എട്ടു കോടി പ്രതിഫലമുള്ള അദ്ദേഹം സീസണ്‍ അവസാനിപ്പിച്ചത്.

മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് നിരാശപ്പെടുത്തിയവരുടെ ലിസ്റ്റിലെ മൂന്നാമന്‍. 12.50 കോടി രൂപയ്ക്കാണ് 202ലെ മെഗാലേലത്തില്‍ അദ്ദേഹത്തെ മുംബൈ തിരികെ കൊണ്ടുവന്നത്.

പക്ഷെ ഈ സീസണില്‍ ബോള്‍ട്ട് സമ്പൂര്‍ണ പരാജയയമായിരുന്നു. വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ മുംബൈ പരീക്ഷിച്ചുള്ളൂ. പക്ഷെ 11.63 എന്ന മോശം ക്കോണമി റേറ്റില്‍ വീഴ്ത്താനായത് വെറും രണ്ടു വിക്കറ്റുകളാണ്.

കഴിഞ്ഞ മിനിതാരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 14.20 കോടിയെന്ന അവിശ്വസനീയ തുകയ്ക്കു വാങ്ങിയ താരമാണ് പുതുമുഖ ഓള്‍റൗണ്ടര്‍ പ്രശാന്ത് വീര്‍. പക്ഷെ ബാറ്റിങിലോ, ബൗളിങിലോ അദ്ദേഹം സിഎസ്‌കെയില്‍ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല.

വെറും ആറു മല്‍സരങ്ങളിലാണ് പ്രശാന്ത് കളിക്കാനിറങ്ങിയത്. ഇവയിലായി നേടിയതാവട്ടെ 90 റണ്‍സ് മാത്രം.

ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരനും ഓള്‍റൗണ്ടറുമായ ലിയാം ലിവിങ്‌സ്റ്റണിനായി കഴിഞ്ഞ മിനി താരലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദദാബാദ് മുടക്കിയത് 13 കോടി രൂപയാണ്. ലേലത്തില്‍ അവര്‍ ഏറ്റവുമധികം തുക ചെലവഴിച്ചതും അദ്ദഹത്തിനായി തന്നെ.

പക്ഷെ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ ലിവിങ്സ്റ്റണിനെ കളിപ്പിക്കാന്‍ ഓറഞ്ച് ആര്‍മി തയ്യാറായുള്ളൂ. ഇവയില്‍ നിന്നും 15 റണ്‍സെടുത്ത അദ്ദേഹം ഒരോവര്‍ പോലും ബൗള്‍ ചെയ്തതുമില്ല.

content highlights: ipl 2026 flops expensive players who played lesser matches

dot image
To advertise here,contact us
dot image