

ജൂൺ 12ന് ആരംഭിക്കുന്ന വനിതാ ടി20 ലോകകപ്പില്‍ കിരീടം ഉയർത്താൻ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമുകളിലൊന്ന് ഇന്ത്യയാണെന്ന് അഞ്ജും ചോപ്ര. ഇന്ത്യൻ ടീമിലെ പല താരങ്ങളും ഇംഗ്ലണ്ടിൽ കളിച്ച് പരിചയസമ്പത്തുള്ളവരാണ്. അതുകൊണ്ട് തന്നെ ടീമിന് അത് ആത്മവിശ്വാസം വർധിപ്പിക്കും. ഇത് ടീമിന് ടൂർണമെന്റിൽ അനുകൂല ഘടകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ നിലവിൽ നമുക്ക് അപരിചിതമല്ല. ടീമിലെ പ്രധാന താരങ്ങളെല്ലാം ഇംഗ്ലണ്ടിൽ ഒന്നിലധികം തവണ കളിച്ചവരാണ്. അതേസമയം, പാകിസ്ഥാന്‍ ഇപ്പോൾ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. നെതര്‍ലന്‍ഡ്സ് എങ്ങനെയായിരിക്കും വരിക എന്ന് അറിയില്ല. കൂടാതെ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇതേ ഗ്രൂപ്പിൽ തന്നെയാണ്. രണ്ട് ടീമുകള്‍ക്ക് മാത്രമേ സെമിഫൈനലിലേക്ക് കടക്കാന്‍ കഴിയൂ എന്നതിനാല്‍ ടൂർണമെന്റിലെ ഓരോ മത്സരവും അതിനിര്‍ണ്ണായകമാണ്', ചോപ്ര വ്യക്തമാക്കി.
ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, കരുത്തരായ ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പം പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ് ഉൾപ്പെടുന്ന ഗ്രൂപ്പിൽ ആണ് ഇന്ത്യയും. അതുകൊണ്ട് തന്നെ ഇന്ത്യ ടൂർണമെന്റിൽ ഫേവറിറ്റുകളാണെങ്കിലും ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അത്ര എളുപ്പമാകില്ലെന്നും ചോപ്ര മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജൂണ്‍ 14ന് ബര്‍മിംഗ്ഹാമില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ടൂർണമെന്റിലെ ആദ്യ മത്സരം.
Content highlight: Women's World Cup India favorites says Anjum Chopra