കരകയറി വിപണി, സെൻസെക്സിൽ 300ലധികം പോയിന്റ് നേട്ടം: റാലിക്ക് നേതൃത്വം നൽകി ഐടി സൂചിക

നിഫ്റ്റി ഐടി സൂചിക നാലര ശതമാനത്തോളം മുന്നേറിയപ്പോൾ സൂചികയിലെ എല്ലാ ഓഹരികളിലും തിളക്കമാർന്ന പ്രകടനമാണ് കണ്ടത്

കരകയറി വിപണി, സെൻസെക്സിൽ 300ലധികം പോയിന്റ് നേട്ടം: റാലിക്ക് നേതൃത്വം നൽകി ഐടി സൂചിക
dot image

തുടർച്ചയായ നാല് സെഷനുകളിലുണ്ടായ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണി ശക്തമായ തിരിച്ചുവരവ് നടത്തി.ഐടി മേഖലയിലെ ഓഹരികളിൽ ഉണ്ടായ വാങ്ങൽ പിന്തുണയോടെ സെൻസെക്സ് 383 പോയിന്റ് ഉയർന്നപ്പോൾ, നിഫ്റ്റി 23,400 എന്ന നിർണായക നില മറികടന്നു. വ്യാപാരത്തിന്റെ തുടക്കത്തിൽ സമ്മർദ്ദം നേരിട്ടെങ്കിലും പിന്നീട് ഐടി ഓഹരികളിലുണ്ടായ ശക്തമായ മുന്നേറ്റം നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

നിഫ്റ്റി ഐടി സൂചിക നാലര ശതമാനത്തോളം മുന്നേറിയപ്പോൾ സൂചികയിലെ എല്ലാ ഓഹരികളിലും തിളക്കമാർന്ന പ്രകടനമാണ് കണ്ടത്. പ്രത്യേകിച്ച് ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളിലെ നേട്ടം വിപണിയുടെ മൊത്തത്തിലുള്ള വികാരത്തെ അനുകൂലമായി സ്വാധീനിച്ചു.

ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളും നിക്ഷേപക വികാരത്തെ പിന്തുണച്ചു. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികളിലും വാങ്ങൽ താൽപര്യം പ്രകടമായി. ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളും ഐടി മേഖലയിൽ പുതുതായി ഉണ്ടായ വാങ്ങൽ താൽപര്യവും വിപണിക്ക് കരുത്തേകി.അതുകൊണ്ട് രാവിലെ ഉണ്ടായ നഷ്ടങ്ങൾ പൂർണമായും മറികടന്ന് സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തത് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകമായി.

പൊതുമേഖലാ ബാങ്കുകൾ, ഓട്ടോ, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി ഓഹരികളിലും വാങ്ങൽ താല്പര്യം പ്രകടമായിരുന്നു, സൂചികകൾ 0.5 ശതമാനത്തിനും 1 ശതമാനത്തിനും ഇടയിൽ നേട്ടമുണ്ടാക്കി. അതേസമയം, ഫാർമ, ഹെൽത്ത്കെയർ, പവർ സൂചികകൾ 0.3 ശതമാനത്തിനും 0.8 ശതമാനത്തിനും ഇടയിൽ നേരിയ ഇടിവാണ് കാഴ്ചവെച്ചത്.

എന്നിരുന്നാലും ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, വിദേശ നിക്ഷേപകരുടെ നീക്കങ്ങൾ, പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ എന്നിവയാണ് വിപണിയുടെ അടുത്തഘട്ട ചലനങ്ങളെ നിർണയിക്കുകയെന്ന് വിദഗ്ധർ നൽകുന്ന സൂചന.

കുതിപ്പും കിതപ്പും

മെയ് മാസത്തിൽ ഇരുമ്പയിര് ഉൽപ്പാദനത്തിൽ വാർഷികാടിസ്ഥാനത്തിൽ 19.9% ​​വർധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് എൻഎംഡിസി 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ലഖ്‌നൗ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്ന് 194.4 കോടി രൂപയുടെ കരാർ ലഭിച്ചതിനെ തുടർന്ന് പിഎൻസി ഇൻഫ്രാടെക് 1.3% നേട്ടമുണ്ടാക്കി.

കൂടാതെ 206.55 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടിയതിന് ശേഷം ഡിഇഇ ഡെവലപ്‌മെന്റ് എഞ്ചിനീയേഴ്‌സ് 5% മുന്നേറ്റമാണ് ഇന്ന് പ്രകടമാക്കിയത്. മെയ് മാസത്തെ വിൽപ്പനയിൽ 15.35 ശതമാനം വാർഷിക ഇടിവ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഫോഴ്‌സ് മോട്ടോഴ്‌സ് 5.4% ഇടിഞ്ഞു. ഓഫർ-ഫോർ-സെയിൽ (OFS) വഴി കമ്പനിയിലെ 6% ഓഹരികൾ വരെ വിൽക്കാൻ സർക്കാർ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചതോടെ NHPC ഓഹരികൾ ഏകദേശം 6.8% ഇടിഞ്ഞു. Ola ഇലക്ട്രിക് മൊബിലിറ്റി 1.7% ഉയർച്ചയും പ്രകടമാക്കി.

വിപണിയിലെ സമീപകാല തിരുത്തലിന് ശേഷം നിക്ഷേപകർ ഗുണമേന്മയുള്ള ഓഹരികളിലേക്ക് വീണ്ടും തിരിഞ്ഞതാണ് മുന്നേറ്റത്തിന് പ്രധാന കാരണങ്ങളിലൊന്നായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.എന്നിരുന്നാലും ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, വിദേശ നിക്ഷേപകരുടെ നീക്കങ്ങൾ, പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ എന്നിവയാണ് വിപണിയുടെ അടുത്തഘട്ട ചലനങ്ങളെ നിർണയിക്കുകയെന്ന് വിദഗ്ധർ നൽകുന്ന സൂചന.

Contnet Highlights: Nifty, Sensex end in green as IT Sector Sparks Rally Amid Positive Global Technology Cues


dot image
To advertise here,contact us
dot image