രഞ്ജിയിലെ വിക്കറ്റ് വേട്ടക്കാരൻ ആക്വിബിന് വിളിയെത്തി; ഇന്ത്യൻ ടീമിന്‍റെ നെറ്റ് ബൗളറാകും

ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് നിന്ന് ജമ്മു കശ്മീർ പേസർ ആക്വിബ് നബിയെ ഒഴിവാക്കിയതിനെതിരെ ഉയർന്ന ശക്തമായ വിമര്‍ശനങ്ങൾക്കൊടുവിൽ ബിസിസിഐയുടെ നിർണ്ണായക നീക്കം.

രഞ്ജിയിലെ വിക്കറ്റ് വേട്ടക്കാരൻ ആക്വിബിന് വിളിയെത്തി; ഇന്ത്യൻ ടീമിന്‍റെ നെറ്റ് ബൗളറാകും
dot image

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് നിന്ന് ജമ്മു കശ്മീർ പേസർ ആക്വിബ് നബിയെ ഒഴിവാക്കിയതിനെതിരെ ഉയർന്ന ശക്തമായ വിമര്‍ശനങ്ങൾക്കൊടുവിൽ ബിസിസിഐയുടെ നിർണ്ണായക നീക്കം.

ആക്വിബ് നബി നെറ്റ് ബൗളറായി ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. ജൂൺ 6-ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിൽ ആക്വിബ് ടീമിനൊപ്പം ചേരും. ശുഭ്‌മൻ ഗില്ലാണ് ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്.

2025-26 രഞ്ജി ട്രോഫി സീസണിൽ ജമ്മു കശ്മീരിന് ചരിത്രത്തിലാദ്യമായി കന്നി കിരീടം സമ്മാനിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് 29-കാരനായ ആക്വിബ് നബി. സീസണിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിട്ടും അക്വിബിനെ ടീമില്‍ ഉൾപ്പെടുത്താത്തതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

രഞ്ജി സീസണിൽ 12.57 ശരാശരിയിൽ 60 വിക്കറ്റുകളാണ് ആക്വിബ് എറിഞ്ഞിട്ടത്. ഇതിൽ 7 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. കരിയറിലെ 41 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 18.37 ശരാശരിയിൽ 156 വിക്കറ്റുകൾ അക്വിബ് സ്വന്തമാക്കിയിട്ടുണ്ട്.

Content highlights:

dot image
To advertise here,contact us
dot image